ആറാകുമ്പോൾ നസ്രിയ അത് പറയും! ഇങ്ങനത്തെ നിര്‍മ്മാതാവിനെ കണ്ടിട്ടില്ല, നസ്രിയയെക്കുറിച്ച് അമല്‍ നീരദ്
സമയം ആറ് ആകുമ്പോഴേയ്ക്കും പായ്ക്കപ്പ് ചെയ്യാമെന്ന് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ
ഫഹദ് ഫാസിൽ ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ വരത്തൻ തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി ഓടുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത വരത്താൻ നിർമ്മിച്ചിരിക്കുന്നത് നസ്രിയയും അൻവർ റഷീദും ചേർന്നാണ് . ഇതുപോലെയൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ലെന്നാണ് നസ്രിയയെ കുറിച്ച് അമല്‍ നീരദ് പറയുന്നത്. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.

സമയം ആറ് ആകുമ്പോഴേയ്ക്കും പായ്ക്കപ്പ് ചെയ്യാമെന്ന് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ. ഇന്നത്തേക്ക് ഇത്രയൊക്കെ മതി. നമുക്ക് നിര്‍ത്തി വീട്ടില്‍ പോവാമെന്നൊക്കെ വന്നു പറയും. ഇതു കണ്ട് ഒരു ദിവസം ക്യാമറാമാന്‍ ലിറ്റില്‍ സ്വയമ്പ് എന്നോടു ചോദിച്ചു, നസ്രിയ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ തന്നെയല്ലേയെന്ന്. അങ്ങനെയായിരുന്നു നസ്രിയ സെറ്റിലെന്ന് അമൽ നീരദ് പറഞ്ഞു. സ്വന്തമായി സിനിമ നിര്‍മ്മിക്കുമ്പോള്‍ മനസ്സമാധാനം ഉണ്ടെന്ന് അമല്‍ നീരദ് കൂട്ടിച്ചേർത്തു.
താൻ ദുബായില്‍ നിന്നു വന്ന കുറെ നിര്‍മ്മാതാക്കളെ താൻ പിച്ചക്കാരാക്കി മാറ്റി എന്നുള്ള ആരോപണങ്ങള്‍ ഉയർന്ന് വന്നിരുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ പേടിയാണെന്നും അമല്‍ പറയുന്നു. എന്നാൽ സ്വന്തമായി സിനിമ നിര്‍മ്മിക്കുമ്പോള്‍ മനസ്സമാധാനം ഉണ്ട്. ജിബ് വച്ചൊരു ഷോർട്ടിനെ കുറിച്ചെക്കെ ആലോചിക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് പണത്തിനെ കുറിച്ചായിരുന്നു. എന്നാൽ സ്വന്തമായി സിനിമ നിർമ്മിക്കുമ്പോൾ അത്തരം ടെൻഷൻ ഒന്നുമില്ല.എന്തു വന്നാലും നമ്മൾ അറിഞ്ഞാൽ മതിയല്ലോ' അമൽ നീരദ് പറഞ്ഞു.


Click it and Unblock the Notifications











