ബിഗ് ബിയ്ക്ക് രണ്ടാം ഭാഗമോ? അമല്‍ നീരദ്
മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബി എന്ന ചിത്രം ഇഷ്ടപ്പെടാത്ത ആരാധകരുണ്ടാകില്ല. സ്റ്റൈലിഷ് ഗ്യാങ്സ്റ്ററായ ബിലാലിയ മമ്മൂട്ടി ചിത്രത്തില്‍ തകര്‍ത്ത് അഭിനയിക്കുകയായിരുന്നു. ബിലാല്‍ വീണ്ടും എത്തുകയാണെന്നതായിരുന്നു കുറച്ച് ദിവലമായി ചലച്ചിത്രലോകത്തെ പുത്തന്‍ വാര്‍ത്ത. ബിഗ് ബിയ്ക്ക് രണ്ടാം ഭാഗം ഒരുക്കാന്‍ അമല്‍ നീരദ് തയ്യാറെടുക്കുന്നുവെന്ന് കേട്ടതോടെ ആരാധകരെല്ലാം വലിയ ആവേശത്തിസാവുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ബിഗ് ബിയ്ക്ക് രണ്ടാം ഭാഗമൊന്നും വരുന്നില്ലെന്നാണ്. താന്‍ ബിഗ് ബിയ്ക്ക് രണ്ടാം ഭാഗമൊരുക്കുന്നില്ലെന്നും അത്തരത്തിലൊരു വാര്‍ത്ത വന്നത് ഏത് ഉറവിടത്തില്‍ നിന്നാണെന്ന് അറിയില്ലെന്നും അമല്‍ പറയുന്നു.

ബിഗ് ബിയ്ക്ക് രണ്ടാം ഭാഗമൊരുക്കുകയാണല്ലേയെന്ന ചോദ്യത്തോട് ബിഗ് ബിയ്ക്ക് രണ്ടാംഭാഗമോ?യെന്ന അതിശയം നിരഞ്ഞ ചോദ്യം തിരിച്ച് ചോദിച്ചിരിക്കുകയാണ് അമല്‍ നീരദ്. ജനുവരിയില്‍ തീരുന്ന മറ്റൊരു ചിത്രത്തിന്റെ ജോലികളുമായി ബന്ധപ്പെട്ട് താനിപ്പോള്‍ തിരക്കിലാണെന്നും ബിഗ് ബിയ്ക്ക് രണ്ടാംഭാഗമെടുക്കുകയെന്നകാര്യത്തെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും സംവിധായകന്‍ പറയുന്നു.


Click it and Unblock the Notifications











