»   »  നായകനായും രക്ഷകനായും ഒപ്പം നിന്ന പ്രിയ മമ്മൂക്കയ്ക്ക് നന്ദി, ബിഗ് ബി ഒരു പതിറ്റാണ്ട് !!

നായകനായും രക്ഷകനായും ഒപ്പം നിന്ന പ്രിയ മമ്മൂക്കയ്ക്ക് നന്ദി, ബിഗ് ബി ഒരു പതിറ്റാണ്ട് !!

Posted By: Rohini
Subscribe to Filmibeat Malayalam

'കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം... ബിലാല് പഴയ ബിലാല്‍ തന്നെയാ..' ബിഗ് ബി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഡയലോഗ് ഇന്നും കേരളക്കരയ്ക്ക്, പ്രത്യേകിച്ചും കൊച്ചിക്കാര്‍ക്ക് ആവേശമാംണ്. ബിലാലും പിള്ളേരും കേരളത്തിലെത്തിയിട്ട് ഒരു നൂറ്റാണ്ട് തികയുന്നു.

മമ്മൂട്ടിയുടെ ബിഗ് ബിയുമായി ദുല്‍ഖര്‍ സല്‍മാനൊരു പ്രത്യേക ബന്ധമുണ്ട്, വെളിപ്പെടുത്തലുമായി അമല്‍


അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരംഭമാണ് ബിഗ് ബി, മലയാളത്തിലെ സ്റ്റൈലിഷ് ചിത്രങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചിത്രം!. 2007 ലെ ഒരു വിഷുക്കാലത്താണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പത്ത് വര്‍ഷം പിന്നിട്ട സന്തോഷത്തില്‍ മമ്മൂട്ടിയ്ക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് സംവിധായകന്‍.


ഫേസ്ബുക്കില്‍

ഫേസ്ബുക്കിലൂടെയാണ് നായകനും പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞ് അമല്‍ നീരദ് എത്തിയത്. ബിഗ് ബിയുടെ പോസ്റ്ററാണ് ഇപ്പോള്‍ അമലിന്റെ പ്രൊഫൈല്‍ പിക്ചര്‍. മമ്മൂട്ടിയുള്ള ചിത്രത്തിന്റെ പോസ്റ്ററിന് പുറമെ ചിത്രത്തില്‍ മേരി ടീച്ചറായി എത്തിയ നഫീസയ്‌ക്കൊപ്പമുള്ള ചിത്രവും അമല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


നന്ദി.. നന്ദി

ബിഗ് ബി റിലീസ് ആയിട്ട് പത്ത് വര്‍ഷം. ഞങ്ങള്‍ക്ക് അതൊരു സിനിമയായിരുന്നില്ല, മറിച്ച് അതിജീവനമായിരുന്നു. ഞങ്ങളുടെ അവസാന വഞ്ചി.. നോഹയുടെ പെട്ടകം. നന്ദി, നായകനായും ഞങ്ങളുടെ രക്ഷകനായും ഒപ്പം നിന്ന പ്രിയ മമ്മൂക്കയ്ക്ക്. കൂടാതെ ഞങ്ങളുടെ പിഴവുകള്‍ പൊറുക്കാനും ശ്രമത്തെ പ്രോത്സാഹിപ്പിക്കാനും സൗമനസ്യം കാട്ടിയ എല്ലാവര്‍ക്കും നന്ദി- അമല്‍ നീരദ്


ബിഗ് ബി എന്ന ചിത്രം

മരിയ്ക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരിക്കാര്‍ നിര്‍മ്മിച്ച ചിത്രത്തിന് സംഭാഷണങ്ങള്‍ എഴുതിയത് ഉണ്ണി.ആര്‍ ആയിരുന്നു. ബിഗ് ബിയിലൂടെയാണ് സമീര്‍ താഹിര്‍ സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്. മമ്മൂട്ടി ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ ആയപ്പോള്‍ മനോജ് കെ.ജയന്‍, ബാല, സുമിത് നവാല്‍, നഫീസ അലി, വിജദ.രാഘവന്‍, പശുപതി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


സിഐഎ

മമ്മൂട്ടിയ്‌ക്കൊപ്പം സിനിമയില്‍ തുടക്കം കുറിച്ച അമല്‍ നീരദിന്റെ പുതിയ ചിത്രം മകന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള സിഐഎ (കോമ്രേഡ് ഇന്‍ അമേരിക്ക)യാണ്. ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. ചിത്രം പോസ്റ്റ്‌പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. മെയ് 5 ന് സിഐഎ റിലീസ് ചെയ്യും.
English summary
Amal Neerad thanking Mammootty in the 10 years of Big B

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam