അമല്‍ നീരദിന്റെ അടുത്ത ചിത്രം ദുല്‍ഖര്‍ സല്‍മാനൊപ്പം
വെള്ളിത്തിരയില്‍ ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും മാത്രമേ ഉള്ളോ?? സംവിധായകര്‍ ഇവരെ മാറി മാറി വച്ച് പരീക്ഷണം നടത്തുകയാണെന്ന് തോന്നുന്നു. ദുല്‍ഖറിനൊപ്പം 'ഞാനെ'ന്ന ചിത്രം ചെയ്ത ശേഷം രഞ്ജിത്ത് ഫഹദ് ഫാസിലിനൊപ്പം ഒരു ചിത്രം ചെയ്യുന്നതായി കേട്ടിരുന്നു. ഇപ്പോഴിതാ അമല്‍ നീരദും. ഫഹദുമായുള്ള ചിത്രത്തിന്റെ പണി പൂര്‍ത്തിയായാല്‍ അമല്‍ ദുല്‍ഖറിനെ പിടിയ്ക്കും.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നിരദ് പുതിയ ചിത്രത്തെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഒരേ വിഷയത്തെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ കഴിവുള്ള സംവിധായകനാണ് അമല്‍ നീരദ്. അവതരണ ശൈലികൊണ്ട് തന്നെ അമല്‍ നീരദ് വ്യത്യസ്തനാണ്. അങ്ങനെയുള്ള അമലിന്റെ ചിത്രത്തിലാണ് ദുല്‍ഖറിന്റെ അടുത്ത പരീക്ഷണം.

മഹാനടനായ മമ്മൂട്ടി ഡാന്‍സിന്റെ ഒറ്റകാര്യത്തിലാണ് പിന്നോട്ട് നില്‍ക്കുന്നത്. പക്ഷെ അതിനെയും അദ്ദേഹം മറ്റൊരു തലത്തില്‍ സ്വീകരിച്ചപ്പോള്‍ അതും നടന്റെ കഴിവിന്റെ ഭാഗമായി. എന്നാല്‍ വാപ്പച്ചിയുടെ ഈ പോരായ്മ ദുല്‍ഖറിന് പുഷ്പം പോലെയാണ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡാന്‍സ് വിഷയമാക്കിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇപ്പോള്‍ ഫഹദ് ഫാസില്‍ നായകനാകുന്ന 'ഈയോബ്ബിന്റെ പുസ്തകം' എന്ന ചിത്രത്തിന്റെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലിയിലാണ് അമല്‍ നീരദ്. അതുകഴിഞ്ഞാലുള്ള അടുത്ത ചിത്രം ദുല്‍ഖറിനൊപ്പമാകും.
രഞ്ജിത്തിന്റെ ഞാന്‍ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് ദുല്‍ഖറിപ്പോള്‍. വൈകാതെ കമലിന്റെ മകന്‍ ജൂനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന '100 ഡെയ്‌സ് ഓഫ്' ലവ് തിയേറ്ററിലെത്തും.


Click it and Unblock the Notifications