രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ സിനിമയിലേക്ക്
പ്രമുഖ കോണ്‍ഗ്രസ് നേതാവും കേരള സ്റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.
ചാന്ദിനി പാര്‍ക്ക് എന്ന സിനിമയിലാണ് അമല്‍ അരങ്ങേറ്റം കുറിക്കുന്നുത്. ചിത്രത്തില്‍ പ്രതിനായകവേഷമാണ് അമലിന്. തമിഴിലെ ശ്രദ്ധേയ യുവനടന്‍ ശ്രീനിവാസന്‍ നായകനാവുന്ന സിനിമ ഒരു ത്രികോണ പ്രണയ കഥ പറയുന്നു.

നവാഗതനായ സന്ദീപ് സോമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവീണ്‍ ബാബുവാണ് ചാന്ദ്‌നിപാര്‍ക്കിന്റെ രചന നിര്‍വഹിക്കുന്നത്. ഡി ടു എഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചാന്ദിനി പാര്‍ക്കിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സംവിധായകന്‍ മേജര്‍ രവി, നടന്‍മാരായ നാരായണ്‍ കുട്ടി, ബാബുജോസ്, സംവിധായകന്‍ സന്ദീപ്‌സോം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Click it and Unblock the Notifications