»   » അമലയെ ഓര്‍മ്മയില്ലേ... സൂര്യപുത്രിയെ, മലയാളത്തില്‍ വീണ്ടുമെത്തുന്നു മഞ്ജുവിനൊപ്പം!

അമലയെ ഓര്‍മ്മയില്ലേ... സൂര്യപുത്രിയെ, മലയാളത്തില്‍ വീണ്ടുമെത്തുന്നു മഞ്ജുവിനൊപ്പം!

By: Pratheeksha
Subscribe to Filmibeat Malayalam

എന്റെ സൂര്യപുത്രിക്ക് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേററം കുറിച്ച അമല വീണ്ടുമെത്തുന്നു. ആന്റണി സോണി സംവിധാനം ചെയ്യുന്ന കെയര്‍ ഓഫ് സൈറാബാനു എന്ന ചിത്രത്തിലൂടെയാണ് അമല വീണ്ടും മലയാളത്തിലേക്കു തിരിച്ചുവരുന്നത്. മഞ്ജുവാര്യര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ആനി ജോണ്‍ തറവാടി എന്ന അഭിഭാഷകയുടെ വേഷമാണ് അമലയ്ക്ക്.

കിസ്മത്തിലെ നായകന്‍ ഷെയ്ന്‍ നിഗമും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഷാന്‍ ആണ് ചിത്രത്തിന് തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ഇറോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. നേരത്തേ മുരളി ഗോപി- അരുണ്‍കുമാര്‍ അരവിന്ദ് പ്രൊജക്ടില്‍ അമല മലയാളത്തില്‍ വീണ്ടുമെത്തുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നെങ്കിലും അവര്‍ പിന്നീട് പിന്മാറുകയായിരുന്നെന്നാണ് സൂചന.

manju

എന്റെ സൂര്യപുത്രിയ്ക്ക് ശേഷം ഉള്ളടക്കം എന്ന ചിത്രത്തിലും അമല അഭിനയിച്ചു. പിന്നീട് അഭിനയ രംഗത്തുനിന്നു വിട്ട് കുടുംബിനിയായി കഴിയുകയായിരുന്നു. തെലുങ്ക് നടന്‍ നാഗാര്‍ജ്ജുനയാണ് അമലയെ വിവാഹം കഴിച്ചത്.

English summary
Amala Akkineni, the popular actress who made a mark in Mollywood with some exceptional roles, is all set to make a comeback. Amala will play a pivotal role in the upcoming Manju Warrier project.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam