»   » സൂര്യപുത്രി തിരിച്ചെത്തുന്നു

സൂര്യപുത്രി തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Amala Akkineni
എന്റെ സൂര്യപുത്രിയ്ക്ക് എന്ന സിനിമയിലെ മായാവിനോദിനിയായി പ്രേക്ഷകമനം കവര്‍ന്ന അമല അഭിനയലോകത്തേയ്ക്ക് തിരിച്ചെത്തുന്നു. തെലുങ്ക് നടന്‍ നാഗാര്‍ജുനയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന അമല 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്.

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അമല വീണ്ടും അഭിനയം തുടങ്ങുന്നത്. പ്രണയവും ആഘോഷവും കഴിഞ്ഞ് ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളിലേയ്ക്ക് കടന്ന ആറ് പേരുടെ കഥ പറയുന്ന ചിത്രത്തില്‍ അമല ശക്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത് ശേഖര്‍ കമ്മുലയാണ്. കഥാപാത്രവുമായി ശേഖര്‍ അമലയെ സമീപിച്ചപ്പോള്‍ ആദ്യം തനിക്ക് താത്പര്യമില്ലായെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ശേഖര്‍ വീണ്ടും വിളിച്ചു കൊണ്ടിരുന്നു. കഥാപാത്രത്തെ കുറിച്ച കൂടുതല്‍ കേട്ടപ്പോള്‍ ഇഷ്ടമായി. അങ്ങനെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അമല പറയുന്നു. അമലയ്ക്ക് പുറമേ ശ്രീയ സരണും അഞ്ജല സാവേരിയും ചിത്രത്തില്‍ വേഷമിടുന്നു.

Read more about: actress, നടി
English summary
Amala Akkineni, who was a sensation in 90s, is ready to don the grease paint again. The actress is all set to return to films with Sekhar Kammula's upcoming movie Life is Beautiful
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam