twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹണിമൂണ്‍ ഫോട്ടോ; അമല പോളിനെ അപമാനിച്ചു

    By Lakshmi
    |

    സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഇരുതലമൂര്‍ച്ചയുള്ള വാളാണെന്ന് തിരിച്ചറിഞ്ഞവര്‍ ഏറെയുണ്ട്. ഇക്കൂട്ടത്തില്‍ സെലിബ്രിറ്റികളായിരിക്കും ഏറെയും. പ്രേക്ഷകരുമായി മികച്ച ബന്ധം പുലര്‍ത്തണമെന്നാഗ്രഹിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം അക്കൗണ്ട് തുടങ്ങി സജീവമായ പല താരങ്ങള്‍ക്കും അപരന്മാരെക്കൊണ്ടും വ്യാജ ഫോട്ടോകള്‍ കാരണവുമെല്ലാം കടുത്ത അപമാനങ്ങളും പ്രശ്‌നങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തില്‍ അവസാനമായി വന്നിരിക്കുന്നത് നടി അമല പോളാണ്.

    പുതിയ ജീവിതത്തിലേയ്ക്ക് കടന്ന അമലയ്ക്ക് ഒരിക്കലും പ്രതീക്ഷിയ്ക്കാത്ത പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. വിവാഹശേഷം മാലിദ്വീപിലേയ്ക്ക് മധുവിധു ആഘോഷിക്കാനായി പോയ അമല ആകെ ഒരു തെറ്റേ ചെയ്തുള്ളു, തങ്ങള്‍ ഹണിമൂണ്‍ ആഘോഷത്തിലാണെന്ന് കാണിയ്ക്കുന്ന തരത്തില്‍ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഭര്‍ത്താവ് വിജയുമായി ചേര്‍ന്നുനില്‍ക്കുന്നൊരു സെല്‍ഫിയാണ് അമല പോസ്റ്റ് ചെയ്തത് അതിനൊപ്പം ഹാപ്പി ഹണിമൂണ്‍ എന്നെഴുതിവച്ച പൂക്കള്‍ നിറഞ്ഞ ഒരു മെത്തയുടെ ചിത്രവും ഇട്ടു.

    amala-paul-honeymoon

    ചിത്രം കണ്ട പല ആരാധകരും അമലയെ പ്രശംസിയ്ക്കുകയും മംഗളം നേരുകയുമെല്ലാം ചെയ്തു. എന്നാല്‍ പതിവുപോലെ ചിത്രം കണ്ട ചിലര്‍ക്ക് ഞരമ്പ് രോഗം തുടങ്ങി. തീര്‍ത്തും അപരിചിതമായ കാര്യങ്ങള്‍ പറഞ്ഞാണേ്രത ഇക്കൂട്ടര്‍ അമലയെ അപമാനിയ്ക്കുന്ന കമന്റുകള്‍ ഇട്ടത്. വളരെ മോശമായ ഭാഷയില്‍ വന്ന കമന്റുകള്‍ എന്തായാലും അമലയെ വേദനിപ്പിച്ചുവെന്നുറപ്പാണ്. മോശം കമന്റുകള്‍ വന്നപ്പോഴേയ്ക്കും അമലയുടെ യഥാര്‍ത്ഥ ആരാധകര്‍ അവര്‍ക്കെതിരെ രംഗത്തെത്തുകയും അമലയുടെ ഹണിമൂണ്‍ ഫോട്ടോയ്ക്ക് കീഴെ വമ്പന്‍ കമന്റ് വഴക്ക് നടക്കുകയും ചെയ്തു.

    സഹികെട്ട അമല പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ അപ്പാടെ ഡിലീറ്റ് ചെയ്തുകഴിഞ്ഞു. അപ്പോഴേയ്ക്കും ആയിരത്തോളമാളുകള്‍ ചിത്രം കണ്ടുകഴിഞ്ഞിരുന്നു.

    English summary
    Latest victim of Social Media's negative effect is none other than newly married Amala Paul
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X