വിവാഹം: അമല പോളിന് അവസരം നഷ്ടമാകുന്നു
വിവാഹശേഷം നടിമാര്‍ക്ക് മാര്‍ക്കറ്റ് കുറയുമെന്ന് പൊതുവേ പറഞ്ഞുകേള്‍ക്കാറുള്ള കാര്യമാണ്. അതുകൊണ്ടുതന്നെയാണ് മുന്‍നിരയിലുള്ള പല നടിമാരും വിവാഹം വൈകിക്കാറുള്ളത്. എന്നാല്‍ വിവാഹിതരായ ഇപ്പോഴും അഭിനയിക്കുന്ന നടിമാര്‍ ഇല്ലേ എന്ന് ചോദിച്ചാല്‍ ഉണ്ടുതാനം. പക്ഷേ വിവാഹം നടിമാരുടെ ഡിമാന്റ് കുറയ്ക്കുന്നുണ്ട് എന്നത് സത്യം തന്നെയാണ്.
അടുത്തു തന്നെ വിവാഹിതയാകാന്‍ പോകുന്ന അമല പോളിന്റെ കാര്യത്തില്‍ ഇത് ശരിയായിരിക്കുകയാണ്. സംവിധായകന്‍ എഎല്‍ വിജയുമായുള്ള വിവാഹം അമല ഏവരെയും അറിയിച്ചതോടെ അമലയ്ക്ക് ചില ചിത്രങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

തെലുങ്ക് ചിത്രമായ വസ്താ നീ വെണുക എന്ന ചിത്രത്തില്‍ അമലയെയായിരുന്നു അണിയറക്കാര്‍ നായികയാക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ അമല ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നുവത്രേ. എന്നാല്‍ വിവാഹവാര്‍ത്ത വന്നതോടെ ഇവര്‍ അമലയെ വേണ്ടെന്ന് വച്ചിരിക്കുകയാണ്. ഈ ചിത്രം ഒരു റൊമാന്റിക് ത്രില്ലറാണെന്നും വിവാഹിതയായ നായിക അഭിനയിച്ചാല്‍ ചിത്രത്തിന്റെ മാര്‍ക്കറ്റ് കുറയുമെന്നുമാണ് അണിയറക്കാര്‍ പറയുന്നത്. മാത്രമല്ല അമല നേരത്തേ വിവാഹക്കാര്യം അറിയിക്കാത്തതില്‍ അവര്‍ നീരസവും പ്രകടിപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ ചിത്രത്തിലേയ്ക്ക് മറ്റൊരു നായികയെ അന്വേഷിക്കാന്‍ തുടങ്ങിയിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്റെ കുറേഭാഗങ്ങള്‍ വിദേശത്ത് ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അമലയുടെ വിവാഹത്തീരുമാനം വന്നതോടെ അണിയറക്കാര്‍ പദ്ധതികളെല്ലാം മാറ്റിയിരിക്കുകയാണ്. കരാറിലൊപ്പിടുമ്പോള്‍ അടുത്തു തന്നെ വിവാഹിതയാകുമെന്നകാര്യം അമല പറയണമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഷൂട്ടിങ് നിശ്ചയിച്ചതിന് ശേഷമാണ് അമല വിവാഹക്കാര്യം പുറത്തുവിട്ടതെന്നും ഇതോടെ തങ്ങള്‍ വെട്ടിലായിരിക്കുകയാണെന്നുമാണ് ചിത്രത്തിന്റെ സംവിധായകനുള്‍പ്പെടെയുള്ളവര്‍ പറയുന്നത്.


Click it and Unblock the Notifications