For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ബെന്‍സ് കാര്‍ വിറ്റു! ഇപ്പോള്‍ അതീവ സന്തോഷവതിയാണ്! വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നും അമല പോള്‍!

  |

  അമല പോളിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തിളങ്ങി നില്‍ക്കുകയാണ് താരം. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. ധൈര്യത്തോടെ നിലപാടുകള്‍ വ്യക്തമാക്കുന്നതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നുവരാറുമുണ്ട്. മോഡേണ്‍ വസ്ത്രങ്ങള്‍ അണിയുന്നതുമായി ബന്ധപ്പെട്ടും വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. പൊതുവെ കണ്ടില്ലെന്ന് നടിക്കാറാണ് പതിവെങ്കിലും ഇടയ്ക്ക് താരം പ്രതികരണവുമായി എത്താറുണ്ട്. അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ സിനിമയായ ആടൈ ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ്.

  ചിത്രത്തില്‍ അര്‍ധനഗ്നയായും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ആ രംഗം ചിത്രീകരിച്ചതിന്റെ അനുഭവം പങ്കുവെച്ച് അമല പോള്‍ എത്തിയിരുന്നു. അവാസനനിമിഷം റിലീസില്‍ ചില ആശങ്കകള്‍ ഉയര്‍ന്നുവെങ്കിലും അവ പരിഹരിച്ചതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. തെന്നിന്ത്യന്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ താരത്തിനെ അഭിനന്ദിച്ച് എത്തിയിരുന്നു. ധീരമായ തീരുമാനമായിരുന്നു താരത്തിന്റേതെന്നും അഭിനന്ദനം അര്‍ഹിക്കുന്ന പ്രകടനം തന്നെയാണ് കാഴ്ച വെച്ചതെന്നും പ്രേക്ഷകരും പറഞ്ഞിരുന്നു.

  അടുത്തിടെയായിരുന്നു അമല പോളിന്റെ മുന്‍ഭര്‍ത്താവിന്റെ രണ്ടാം വിവാഹം നടന്നത്. എഎല്‍ വിജയ് യ്ക്കും ഭാര്യയ്ക്കും ആശംസ അറിയിച്ച് അമല പോള്‍ എത്തിയിരുന്നു. സന്തോഷം നിറഞ്ഞ ജീവിതമായിരിക്കട്ടെ അവരുടേതെന്നും അവര്‍ക്ക് കുറേ മക്കളുണ്ടാവട്ടെയെന്നുമൊക്കെയായിരുന്നു താരം പറഞ്ഞത്. അതിന് പിന്നാലെയായാണ് പ്രണയത്തെക്കുറിച്ച് വ്യക്തമാക്കിയത്. പോണ്ടിച്ചേരിയിലെ ജീവിതത്തെക്കുറിച്ചും മനസ്സിലെ ആഗ്രഹങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ആഡംബര കാര്‍ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് ചില്ലറ വിവാദമായിരുന്നില്ല ഉയര്‍ന്നുവന്നത്. നികുതി തട്ടിപ്പും പോണ്ടിച്ചേരിയിലെ രജിസ്‌ട്രേഷനുമൊക്കെയായി അമല പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനിന്നിരുന്നു. വിവാദത്തിലേക്ക് നയിച്ച ആ കാര്‍ താന്‍ വിറ്റുവെന്ന് താരം പറയുന്നു. ലാവിഷായ ആഡംബര ജീവിതത്തോട് തനിക്ക് ഇപ്പോള്‍ താല്‍പര്യമില്ലെന്ന് താരം പറയുന്നു. ലളിതമായ ജീവിതമാണ് ഇപ്പോഴത്തേത്. 20,000 രൂപയാണ് ഒരുമാസം ചിലവാക്കുന്നത്.

  ബെന്‍സ് കാര്‍ തന്റെ ഈഗോയെ പോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് താരം പറയുന്നു. ആ തിരിച്ചറിവ് ലഭിച്ചതിന് ശേഷമാണ് അത് വില്‍ക്കാനായി തീരുമാനിച്ചത്. ചെന്നൈയില്‍ നിന്നുമായിരുന്നു താരം 1.12 കോടി വിലയുള്ള ബെന്‍സ് എസ് ക്ലാസ് കാര്‍ വാങ്ങിയത്. പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പിനായി ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു വിവാദങ്ങള്‍ തുടങ്ങിയത്. കേരളത്തിലാണ് രജിസ്‌ട്രേഷന്‍ നടത്തുന്നതെങ്കില്‍ നികുതിയിനത്തില്‍ വലിയ തുക നല്‍കേണ്ടി വരുമായിരുന്നുവെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് താരം ഇങ്ങനെ ചെയ്തതെന്നായിരുന്നു വിമര്‍ശനം.

  പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു താരം അക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. കേരളത്തില്‍ 20 ലക്ഷം നികുതി അടയ്‌ക്കേണ്ട സ്ഥാനത്ത് പോണ്ടിച്ചേരിയില്‍ അത് 125 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അവിടെ സ്ഥിര താമസക്കാരായിരിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്. നടിക്ക് അറിയാത്ത എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ വിലാസത്തിലായിരുന്നു രജിസ്‌ട്രേഷന്‍ നടത്തിയത്.

  7 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍. താന്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും 2013 മുതല്‍ താന്‍ സ്ഥിരമായി താമസിക്കുന്ന പുതുച്ചേരിയിലെ വിലാസത്തിലാണ് വാഹം രജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു അമല പോള്‍ പറഞ്ഞത്. പേഴ്‌സണല്‍ സ്റ്റാഫാണ് നടപടിത്രമങ്ങളെല്ലാം ചെയ്തത്. നികുതി വെട്ടിപ്പ് സംബന്ധിച്ച വിഷയമൊന്നും തനിക്കറിയില്ലെന്നും താരം പറഞ്ഞിരുന്നു. 1 ലക്ഷം രൂപ ബോണ്ടില്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യവും താരം നേടിയിരുന്നു.

  പോണ്ടിച്ചേരിയിലാണ് താന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും സന്തോഷത്തോടെയാണ് കഴിയുന്നതെന്നും അമല പോള്‍ പറയുന്നു. യോഗയും ഗാര്‍ഡനിങ്ങും വായനയും സര്‍ഫിങ്ങുമെല്ലാം നടക്കുന്നുണ്ട്. ഹിമാലയത്തില്‍ താമസിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ അത് ബുദ്ധിമുട്ടാണെന്ന് മനസ്സിലായതിന് ശേഷമാണ് പോണ്ടിച്ചേരി തിരഞ്ഞെടുത്തതെന്നും താരം പറയുന്നു.

  വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോവുകയും ഒരുമിച്ച് പാട്ട് കേള്‍ക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്ത് സാധാരണ ജീവിതമാണ് താന്‍ നയിക്കുന്നതെന്നും താരം പറയുന്നു. ആയുര്‍വേദപ്രകാരമുള്ള ഭക്ഷണരീതിയും ഡയറ്റിംഗുമാണ് ഇപ്പോള്‍ പിന്തുടരുന്നത്. ബ്യൂട്ടി പാര്‍ലറുകളില്‍ പോവുന്നതൊക്കെ നിര്‍ത്തി. പ്രകൃതിദത്തമായ കാര്യങ്ങളാണ് ഇപ്പോള്‍ സൗന്ദര്യ സംരക്ഷണത്തിനായി ചെയ്യുന്നത്.

  ഒറോവില്ല തനിക്ക് നല്‍കുന്ന ഊര്‍ജം അപാരമാണെന്നും വളരെ സന്തോഷത്തോടെയാണ് താന്‍ ഇവിടെ കഴിയുന്നതെന്നും അമല പറയുന്നു. വിവാഹം കഴിക്കുന്നതിനെക്കുറിച്ച് കുട്ടികളുണ്ടാവാനും ആഗ്രഹമുണ്ട്. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന ആഗ്രഹവും തനിക്കുണ്ട്. അടുത്തിടെയായിരുന്നു താന്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അധികം വൈകാതെ വിവാഹമുണ്ടാവുമെന്നുമായിരുന്നു താരം പറഞ്ഞത്.

  കരിയറില്‍ നിര്‍ണ്ണായകമായ തീരുമാനമെടുക്കാനിരിക്കുന്നതിനിടയിലായിരുന്നു ആടൈ എന്ന സിനിമ ലഭിച്ചത്. ഈ ചിത്രത്തിലെ നഗ്നരംഗങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ ചില ആശയക്കുഴപ്പങ്ങളൊക്കെ ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. സുഹൃത്തുക്കളും വീട്ടുകാരുമൊക്കെ പിന്തുണച്ചതോടെയാണ് ആശ്വാസമായതെന്നും താരം പറഞ്ഞിരുന്നു. അദ്ദേഹവും വിലപ്പെട്ട ഉപദേശങ്ങളാണ് തനിക്ക് നല്‍കിയതെന്നും താരം പറഞ്ഞിരുന്നു.

  English summary
  Amala Paul's clarification about vehicle registration controversy.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X