For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്നര മാസമായി ഇതിന് പിന്നാലെയാണ്! ചൂടന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍ പറയുന്നത്? കാണൂ!

  |

  തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ താരം നീലത്താമരയിലൂടെയായിരുന്നു തുടക്കം കുറിച്ചത്. തുടക്കത്തില്‍ അത്ര നല്ല അവസരങ്ങളൊന്നും താരത്തിന് ലഭിച്ചിരുന്നില്ല. മലയാളത്തിന് പുറമേ തമിഴകത്തേക്ക് പ്രവേശിച്ചപ്പോഴും അവസ്ഥയില്‍ മാറ്റമുണ്ടായിരുന്നില്ല. സിന്ധു സമവേലി എന്ന സിനിമയ്ക്ക് ശേഷമാണ് താരത്തിന്റെ സിനിമാജീവിതം മാറി മറിഞ്ഞത്. മൈനയിലൂടെ മുന്‍നിരയിലേക്കെത്തിയ താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ലെന്നത് മറ്റൊരു കാര്യം.

  കാവ്യ മാധവന്‍ മുതല്‍ അനു സിത്താര വരെ! ദിലീപ് പൂമാല ചാര്‍ത്തിയ നായികമാര്‍! കാണൂ!

  സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളിലൊരാള്‍ കൂടിയാണ് അമല പോള്‍. സിനിമയിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറയാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്്. കണ്ണടച്ച് തുറക്കുന്നതിനും മുന്‍പ് തന്നെ പോസ്റ്റുകള്‍ വൈറലായി മാറാറുമുണ്ട്. ബീച്ചില ഫോട്ട് ഷൂട്ട് ചിത്രങ്ങളായിരുന്നു നേരത്തെ തരംഗമായി മാറിയത്. ഇപ്പോഴിതാ ആരാധകര്‍ക്കായി തന്റെ പുതിയ വിശേഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

  ബാലുവിന്റെ സ്വന്തം സൂസു! ഉപ്പും മുളകില്‍ നൂറിന്‍ ഷെരീഫുമുണ്ടായിരുന്നു! വീഡിയോ വൈറലാവുന്നു! കാണൂ!

  അമല പോളിന്റെ പുതിയ പോസ്റ്റ്

  അമല പോളിന്റെ പുതിയ പോസ്റ്റ്

  ബീച്ച് ഫോട്ടോഷൂട്ടിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് നേരത്തെ താരമെത്തിയിരുന്നു. മത്സ്യകന്യകയെപ്പോലിരിക്കുന്ന താരത്തിന്റ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പതിവ് പോലെ തന്നെ ഇത്തവണത്തെ ചിത്രങ്ങളും വന്‍വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. വസ്ത്രധാരണത്തിന്റെ പേരില്‍ ചില്ലറ പഴിയല്ല താരത്തിന് കേള്‍ക്കേണ്ടി വന്നത്. അനാവശ്യമായി തന്നെ ചൊറിയാനെത്തുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കാനും താരം ശ്രദ്ധിക്കാറുണ്ട്.

  സര്‍ഫിങ് പഠനത്തിലാണ്

  സര്‍ഫിങ് പഠനത്തിലാണ്

  തിരമാലകള്‍ക്കിടയില്‍ നീന്തുന്നതിനായുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. മൂന്നര മാസമായി സര്‍ഫിങ് പഠനം തുടങ്ങിട്ടെന്ന് താരം പറയുന്നു. എന്ത് ചോദ്യത്തിനും ഉത്തരം കിട്ടുന്ന സ്ഥലമാണ് കടലോരമെന്നും സ്‌കൂള്‍ കാലത്തിലേക്ക് തിരിച്ചുപോവുകയാണ് താനെന്നും താരം പറയുന്നു. ഇത്തവണ സര്‍ഫിങ് സ്‌കൂളിലേക്കാണ് താരം പോവുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി പ്രണവ് മോഹന്‍ലാലും സര്‍ഫിങ് സ്വായത്തമാക്കിയിരുന്നു. ബാലിയില്‍ വെച്ചായിരുന്നു താരപുത്രന്റെ പരിശീലനം.

  എളുപ്പമുള്ള കാര്യമല്ല

  എളുപ്പമുള്ള കാര്യമല്ല

  പുതുശ്ശേരിയിലെ ബീച്ചില്‍ വെച്ചാണ് അമല പോള്‍ സര്‍ഫിങ് പരിശീലിക്കുന്നത്. പഠനത്തിനിടയിലുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കാണുന്നത് പോലെ അത്ര എളുപ്പമുള്ള പരിപാടിയല്ല ഇതെന്നും ഉപ്പുവെള്ളം നന്നായി കുടിക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പുകളാണ് ആരാധകര്‍ നല്‍കിയിട്ടുള്ളത്. ചിത്രങ്ങള്‍ കിടുക്കിയെന്നും അവര്‍ പറഞ്ഞിരുന്നു. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് എത്തിയിട്ടുള്ളത്.

  ചിത്രങ്ങള്‍ വൈറലായി

  ചിത്രങ്ങള്‍ വൈറലായി

  അമല പോളിന്റെ ലേറ്റസ്റ്റ് ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മൂന്നര മാസത്തെ പരിശീലനത്തിനൊടുവിലാണ് താരം സര്‍ഫിങിനെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. സിനിമയ്ക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണോ ഇതെന്നായിരുന്നു ആരാധകരുടെ ചോദ്യം.

  സിനിമയില്‍ സജീവം

  സിനിമയില്‍ സജീവം

  യാത്രകളും സാഹസികതയുമൊക്കെയാണെങ്കിലും സിനിമയിലും കൃത്യമായി അഭിനയിക്കുന്നുണ്ട് താരം. പൃഥ്വിരാജിന്റെ ആടുജീവിതത്തില്‍ നായികയായി എത്തുന്നത് അമലയാണ്. ബ്ലസിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. അച്ചായന്‍സിന് ശേഷം അമല അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. അന്ത പാര്‍വ പോലെ, ആടൈ തുടങ്ങിയ തമിഴ് സിനിമകളും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. ആടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.

  സാഹസികതയോട് പ്രത്യേക താല്‍പര്യം

  സാഹസികതയോട് പ്രത്യേക താല്‍പര്യം

  വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രത്തെ സ്വീകരിക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് അമല പോള്‍. യോഗയ്ക്കിടയിലെ സാഹസികതയും ഇടയ്ക്കിടയ്ക്കുള്ള യാത്രകള്‍ക്കിടയിലെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. പല താരങ്ങളും സ്വീകരിക്കാന്‍ മടിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളും താരം സ്വീകരിക്കാറുണ്ട്. സ്വീകാര്യതയുടെ കാര്യത്തിലും പിന്തുണയുടെ കാര്യത്തിലും ഏറെ മുന്നിലാണ് അമല പോള്‍.

  പോസ്റ്റ് വൈറലാവുന്നു

  അമല പോളിന്‍രെ പോസ്റ്റ് കാണാം.

  English summary
  amala-paul-about-her-surfing-experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X