അമല പോളിന്റെ അടുത്ത കാമുകന്‍ ഈ 'ഐപിഎല്‍ താരമോ'?
ഞെട്ടേണ്ട, അമല പോള്‍ നായികയാകുന്ന ചിത്രത്തിലെ അടുത്ത നായക നടനെ കുറിച്ചാണ് പറയുന്നത്. കരിയറില്‍ വളരെ സെലക്ടീവായ അമല പോള്‍ ഇപ്പോള്‍ നയന്‍താരയുടെ വഴി സ്വീകരിയ്ക്കുകയാണ്. സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്യുന്ന തിരക്കിലാണ് അമല.
അമ്മ കണക്ക് എന്ന സ്ത്രീ പക്ഷ ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം അമല പോള്‍ കരാറ് ചെയ്ത ചിത്രമാണ് 'അതോ അന്ത പറവൈ പോലെ'. നവാഗതനായ കെ ആര്‍ വിനോദ് സംവിധാനം ചെയ്യുന്ന അഡ്വഞ്ചര്‍ ത്രില്ലറാണ് ചിത്രം.

നായകനായി ഓഡിഷന്‍
ചിത്രത്തിലെ നായകന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ഓഡിഷന്‍ നടത്തിയിരുന്നു. ബോളിവുഡ് അവതാരകനില്‍ നിന്ന് നായക നിരയിലേക്ക് കടന്ന സമീര്‍ കോച്ചര്‍ക്കാണ് നറുക്ക് വീണത് എന്നാണ് കേള്‍ക്കുന്നത്.

സമീര്‍ കോച്ചര്‍
കഴിഞ്ഞ ഐപിഎല്ലിന് ശേഷമാണ് സമീര്‍ ശ്രദ്ധിക്കപ്പെട്ടത്. ഹൗസ് ഫുള്‍, ചേസ്, സ്‌കേര്‍ഡ് ഗെയിം എന്നീ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചതിലൂടെയും സമീര്‍ ശ്രദ്ധേയനാണ്.

ബോളുവുഡിലേക്ക് അമല
ഒരു ബോളിവുഡ് താരം അമലയ്‌ക്കൊപ്പം തമിഴിലേക്ക് എത്തുന്നു എന്ന് മാത്രമല്ല, മറ്റൊരു ചിത്രവുമായി അമല ബോളിവുഡ് സിനിമയിലേക്ക് പോകുന്നു എന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജ്ജുന്‍ രാംപാലിന്റെ നായികയായി അമല അഭിനയിക്കുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

കരിയര്‍ മാത്രം
ഇപ്പോള്‍ അമല പോള്‍ പൂര്‍ണമായും കരിയറിലാണ് ശ്രദ്ധിയ്ക്കുന്നത്. ബാസ്‌കര്‍ ഒരു റാസ്‌കല്‍ ആണ് അമലയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബോളിവുഡിലും കോളിവുഡിലും തിരക്കിലാണെങ്കിലും അമല മലയാളം വിട്ടിട്ടില്ല. ഏറെ പ്രതീക്ഷയോടെ ഒരുങ്ങുന്ന ബ്ലെസിയുടെ ആടുജീവിതത്തില്‍ അമലയാണ് നായിക.


Click it and Unblock the Notifications











