അമലാ പോളിന്റെ കാമുകന്‍ ഈ ഗായകനോ? വൈറലായി ചിത്രങ്ങള്‍

By Midhun Raj

തെന്നിന്ത്യന്‍ സിനിമയില്‍ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയ നടിയാണ് അമലാ പോള്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി സജീവമായിരുന്നു. 2014ല്‍ ആണ് തമിഴ് സംവിധായകന്‍ ഏഎല്‍ വിജയ്‌യുമായുളള അമലയുടെ വിവാഹം നടന്നത്. തുടര്‍ന്ന് 2017ല്‍ ഇവര്‍ വിവാഹ മോചിതരാവുകയായിരുന്നു. വിവാഹ മോചിതയായ ശേഷം സിനിമയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവമായിരുന്നു അമല. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ നടി ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

ജീവിതത്തിലെ എറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ നടി മനസുതുറന്നിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ആടൈ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോട് ആയിരുന്നുവെന്നും അമലാ പോള്‍ തുറന്നുപറഞ്ഞിരുന്നു.

സിനിമയുമായി അദ്ദേഹത്തിന്

സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും നടി അന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അമലാ പോളിന്റെ കാമുകന്‍ മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നിന്ദര്‍ സിങ്ങാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചില തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

അമലയ്‌ക്കൊപ്പമുളള

അമലയ്‌ക്കൊപ്പമുളള ചില ചിത്രങ്ങള്‍ ഭവ്‌നിന്ദര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. മുന്‍പ് താന്‍ വീണ്ടും വിവാഹിതായാകും എന്ന അമലാ പോള്‍ വ്യക്തമാക്കിയിരുന്നു. ഞാന്‍ സന്ന്യാസിനിയായി ഹിമാലയത്തിലേക്കൊന്നും പോകാന്‍ പോവുന്നില്ല. ഞാന്‍ വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹമായിരിക്കും, അതാരാണെന്ന് സമയം വരുമ്പോള്‍ പറയും. എല്ലാവരെയും അറിയിച്ചുകൊണ്ടുളള വിവാഹമായിരിക്കും അതെന്നും അമല പറഞ്ഞിരുന്നു.

അമലാ പോളിന്റെ മുന്‍ഭര്‍ത്താവ്

അമലാ പോളിന്റെ മുന്‍ഭര്‍ത്താവ് ഏ എല്‍ വിജയ് അടുത്തിടെയാണ് രണ്ടാം വിവാഹം കഴിച്ചത്. ചെന്നെെയിലെ ഡോക്ടറായ ആര്‍ ഐശ്വര്യ ആയിരുന്നു വധു. നാല് വര്‍ഷം പ്രണയത്തിലായിരുന്ന വിജയും അമലയും വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞാണ് വിവാഹ മോചിതരായത്. തുടര്‍ന്നാണ് അമല മറ്റൊരാളുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

അമലാ പോളിന്റെതായി

അമലാ പോളിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ആടൈ എന്ന ചിത്രം ശ്രദ്ധേയമായി മാറിയിരുന്നു. വിവാദങ്ങളില്‍പ്പെട്ട സിനിമ തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ബോള്‍ഡായിട്ടുളള ഒരു കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. തമിഴില്‍ രാക്ഷസന്‍ എന്ന ചിത്രം ബ്ലോക്ക്ബസ്റ്ററായതിന് പിന്നാലെയാണ് അമലാ പോളിന്റെ ആടൈ പുറത്തിറങ്ങിയിരുന്നത്.

മലയാളത്തില്‍

പൃഥ്വിരാജിന്റെ ആടുജീവിതത്തിലാണ് അമല ഒടുവില്‍ അഭിനയിച്ചത്. സിനിമയില്‍ പൃഥ്വിയുടെ ഭാര്യയുടെ വേഷത്തിലാണ് നടി എത്തുന്നത്. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും അമലാ പോള്‍ എത്തുന്നുണ്ട്. ഒരു തമിഴ് ചിത്രമാണ് കരിയറില്‍ ആദ്യമായി അമല നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X