അമലയുടെ സഹോദരനും സിനിമയിലേയ്ക്ക്
നടി അമല പോളിന്റെ കുടുംബത്തില്‍ നിന്നും മറ്റൊരു താരോദയം. അമലയുടെ മൂത്ത സഹോദരന്‍ അഭിജിത്ത് പോളാണ് അഭിനയത്തില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അമല നായികയായ ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന ചിത്രത്തില്‍ അഭിജിത്ത് ചെറിയൊരു വേഷം ചെയ്തിരുന്നു. ഈ ചിത്രത്തിലൂടെയാണ് ശരിയ്ക്കും പറഞ്ഞാല്‍ അഭിജിത്ത് ആദ്യമായി മൂവി ക്യാമറയെ അഭിമുഖീകരിക്കുന്നത്. കാമുകിയ്‌ക്കൊപ്പം കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ കഴിയ്ക്കുന്നതായിരുന്നു അഭിജിത്തിന്റെ ആദ്യ സീന്‍.
ഇപ്പോള്‍ രണ്ടാമതായി അഭിജിത്ത് അഭിനയിക്കാന്‍ പോകുന്നത് ഒരു മോഹന്‍ലാല്‍ ചിത്രത്തിലാണ്. ചിത്രത്തിന്റെ അഭിജിത്തിന് ഒരു ഡിറ്റക്ടീവിന്റെ വേഷമാണ്. ചിത്രത്തില്‍ അമലയും അഭിനയിച്ചേയ്ക്കുമെന്ന് സൂചനയുണ്ട്. ഈ ഘട്ടത്തില്‍ ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും തനിയ്ക്ക് പറയാന്‍ കഴിയില്ലെന്ന് അഭിജിത്ത് വ്യക്തമാക്കുന്നു.

ഇഷ്ടതാരമായ വിക്രമാണ് അഭിജിത്തിനോട് അഭിനയത്തില്‍ അരക്കൈ നോക്കാന്‍ പറഞ്ഞത്. എന്നാല്‍ ആദ്യമൊന്നും താനതിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചില്ലെന്നും ജോലിയില്‍ ശ്രദ്ധിക്കുകയായിരുന്നുവെന്നും അഭിജിത്ത് പറയുന്നു. പക്ഷേ ഇപ്പോള്‍ ഒന്നു ട്രൈ ചെയ്തുകളയാമെന്ന തോന്നല്‍ വന്നിരിക്കുകയാണെന്നും അതിനായി ജോലിയില്‍ നിന്നും ചെറിയൊരു ബ്രേക്കെടുത്തിരിക്കുകയാണെന്നും അഭിജിത്ത് പറയുന്നു. തമിഴകത്തും അഭിജിത്തിനെത്തേടി അവസരങ്ങളെത്തുന്നുണ്ട്. ചില തിരക്കഥകള്‍ താന്‍ വായിച്ചുകൊണ്ടിരിക്കുകയാണെന്ന് അഭിജിത്ത് പറയുന്നു.


Click it and Unblock the Notifications











