അമല പോള്‍ വീട്ടില്‍ പാര്‍ട്ടി നടത്തി! അഭിജിത്തിനെ മിസ്സ് ചെയ്യുന്നു! വീഡിയോ വൈറല്‍! കാണൂ!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമാതിരക്കുകളില്‍ നിന്നെല്ലാം മാറിയുള്ള ജീവിതം ആസ്വദിക്കുകയാണ് താരം ഇപ്പോള്‍. അമ്മയ്ക്കും പ്രിയപ്പെട്ട പൂച്ചയ്ക്കുമൊപ്പമുള്ള വീഡിയോയും ചിത്രങ്ങളുമായും താരമെത്താറുണ്ട്. ഇപ്പോഴിതാ പുതിയ വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വീട്ടില്‍ ചെറിയൊരു പാര്‍ട്ടി നടത്തിയെന്നും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് അമല പോള്‍ ഇപ്പോള്‍. തന്റെ സഹോദരനായ അഭിജിത്തിന്റെ പിറന്നാളായിരുന്നുവെന്നും അവനാണ് ഇളയതെന്നാണ് പറച്ചിലെന്നും താരം കുറിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ച് മാസ്‌ക്ക് ധരിച്ചുള്ള പാര്‍ട്ടിയാണ് നടത്തിയതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്ന അമലയെയാണ് വീഡിയോയില്‍ കാണുന്നത്. ഡാന്‍സിനൊടുവിലായി ഹാപ്പി ബര്‍ത്ത് ഡേ ജിത്തൂവെന്നും അമല പറയുന്നുണ്ട്. സഹോദരന്‍ അരികില്‍ ഇല്ലെന്നും മിസ്സ് ചെയ്യുന്നുവെന്നും പറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു.

Amala Paul

ഇത്തവണയും വീഡിയോ പകര്‍ത്തിയത് മമ്മിയാണെന്നും അമല പോള്‍ പറയുന്നു. ഇതൊരു ക്വാറന്റൈന്‍ പാര്‍ട്ടിയാണെന്നും അമല പോള്‍ കുറിച്ചിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. വാട്ട് എന്‍ ഐഡിയ സര്‍ജി, എനിക്കെന്താണ് ഇത് തോന്നാതിരുന്നതെന്നുള്ള ചോദ്യവുമായാണ് പേളി മാണി എത്തിയത്. എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസായെന്നായിരുന്നു അമല പോളിന്റെ മറുപടി.

വാട്ട് എ ബ്യൂട്ടി, വീഡിയോയില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നുമായിരുന്നു അഭിജിത്ത് പോളിന്റെ കമന്റ്. മികച്ച സഹോദരിയാണ് തന്റേതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ ഈ രണ്ട് സ്ത്രീകളേയും മിസ്സ് ചെയ്യുന്നുവെന്നും അവര്‍ക്കൊപ്പമുള്ള ചിത്രവും അഭിജിത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

അമല പോള്‍ വീണ്ടും വിവാഹിതയായെന്നുള്ള വാര്‍ത്തകളായിരുന്നു അടുത്തിടെ പ്രചരിച്ചത്. പാക്കിസ്ഥാനി ഗായകനുമായുള്ള വിവാഹത്തിന്‍രെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അത്തരത്തിലെന്തെങ്കിലും കാര്യം നടന്നിട്ടുണ്ടെങ്കില്‍ താന്‍ തന്നെ അതറിയിക്കുമെന്നായിരുന്നു അമല പോള്‍ പ്രതികരിച്ചത്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X