അമലയുടെ കഴിവ് കാണാനിരിക്കുന്നതേയുള്ളൂ, ആടുജീവിതത്തിലെ നായികയെക്കുറിച്ച് ബ്ലസി!

മലയാള സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്നൊരു ചിത്രമാണ് ആടുജീവിതം. ബ്ലസി ഈ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. ബെന്യാമിന്റെ നോവല്‍ വായിച്ചവരാരും നജീബിനെ മറക്കില്ല. നോവലിലെ ഓരോ സംഭവവും അത്രയ്ക്ക് ഹൃദയസ്പര്‍ശിയായിരുന്നു. അതുകൊണ്ട് തന്നെ അത് സിനിമയായി വരുമ്പോള്‍ എങ്ങനെയുണ്ടാവുമെന്നറിയാനുള്ള ആകാംക്ഷയും വര്‍ധിക്കുകയാണ്.

നിലവിലെ സിനിമകള്‍ തീര്‍ത്ത് ഇനിയുള്ള സമയം ആടുജീവിതത്തിനായി നല്‍കുകയാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. താരത്തിന്റെ ഡേറ്റ് ലഭിക്കാത്തത് കാരണം ചിത്രം അനിശ്ചിതമായി നീളുന്നുവെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. അടുത്തിടെ നല്‍കിയ ഒരഭിമുഖത്തിനിടയില്‍ ആടുജീവിതത്തിലെ നജീബിനെ അവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് താനെന്ന് പൃഥ്വി പറഞ്ഞിരുന്നു.

 അമലയുടെ കഴിവിനെക്കുറിച്ച് സംവിധായകന്‍

അമലയുടെ കഴിവിനെക്കുറിച്ച് സംവിധായകന്‍

മലയാളത്തില്‍ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയ താരമാണ് അമല പോള്‍. തന്റെ സ്റ്റഫ് തെളിയിക്കാന്‍ പറ്റുന്ന തരത്തിലുള്ള കഥാപാത്രത്തെ താരത്തിന് ലഭിച്ചിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.

സൈനുവിന്റെ ജീവിതത്തിലൂടെ

സൈനുവിന്റെ ജീവിതത്തിലൂടെ

മുന്‍പ് അമല പോള്‍ ചെയ്ത വേഷങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ആടുജീവിതത്തിലെ വേഷം. സൈനുവിന്റെ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് സിനിമയുടേത്.

സന്തോഷം പങ്കുവെച്ച് താരം

സന്തോഷം പങ്കുവെച്ച് താരം

ആടുജീവിതത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് വലിയൊരുനുഗ്രഹമായി കാണുന്നു. ആടുജീവിതത്തില്‍ നായികയാവുന്നതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ അമല പോള്‍ പങ്കുവെച്ചിരുന്നു.

 ബ്ലസിയോടൊപ്പം

ബ്ലസിയോടൊപ്പം

സംവിധായകന്‍ ബ്ലസിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് അമല പോള്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് വൈറലായിരുന്നു.

സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു

സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു

തന്റെ സ്വപ്‌നത്തില്‍ നിന്നും ഏറെ അകലത്തിലുള്ളൊരു കാര്യമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ആ സ്വപം യാഥാര്‍ഥ്യമാകുന്നതിന്റെ ത്രില്ലിലാണ് താന്‍ ഇപ്പോഴുള്ളതെന്നും താരം കുറിച്ചിരുന്നു.

സൈനുവിനെക്കുറിച്ച്

സൈനുവിനെക്കുറിച്ച്

ആടുജീവിതത്തിലെ സൈനു എന്ന കഥാപാത്രത്തെക്കുറിച്ച് അമലയ്ക്ക് നേരത്തെ അറിയാം. ഒരിക്കലും ഒരു കാര്യത്തെക്കുറിച്ചും നിരാശപ്പെടാത്ത സൈനുവിനെപ്പോലെയായിരിക്കണം സ്ത്രീകളെന്നും താരം പറയുന്നു.

ദേശീയ അവാര്‍ഡ് നേടിയ സംവിധായകനൊപ്പം

ദേശീയ അവാര്‍ഡ് നേടിയ സംവിധായകനൊപ്പം

ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ബ്ലസിയുടെ സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നുവെന്ന് പ്രേക്ഷകരും സമ്മതിക്കും. തിയേറ്ററില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞതിന് ശേഷവും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമകളുമായാണ് ഈ സംവിധായകന്‍ ഓരോ തവണയും എത്തിയത്.

 നായകനായി പൃഥ്വിരാജ്

നായകനായി പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിനായി കരിയറിലെ വിലപ്പെട്ട സമയമാണ് പൃഥ്വിരാജും നല്‍കിയിട്ടുള്ളത്. നജീബിനെ അവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലാണ് താനെന്ന് താരം വ്യക്തമാക്കിയിരുന്നു

മറ്റ് പ്രത്യേകതകള്‍

മറ്റ് പ്രത്യേകതകള്‍

നീണ്ട ഇടവേളയ്ക്ക് ശേഷം എആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. കെയു മോഹനനാണ് സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X