»   » അമ്മയ്ക്ക് ആശംസയുമായി അമലാ പോള്‍, വനിതാദിനത്തില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു

അമ്മയ്ക്ക് ആശംസയുമായി അമലാ പോള്‍, വനിതാദിനത്തില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു

Posted By: Nihara
Subscribe to Filmibeat Malayalam

ജീവിതത്തില്‍ ഏറ്റവും ആദരിക്കുന്ന വ്യക്തിയായ അമ്മയ്ക്ക് ആശംസയുമായി അമലാ പോള്‍. വനിതാദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം അമ്മയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. ഒപ്പം പുതിയ സംരംഭമായ യോഗ സെന്ററിന്റെ ഉദ്ഘാടന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വപ്‌നങ്ങള്‍ക്കു പിന്നാലെ സഞ്ചരിക്കാനും പ്രതിസന്ധികളില്‍ തളരാതെ പിടിച്ചു നില്‍ക്കാനുമുള്ള ഊര്‍ജം പകര്‍ന്നു നല്‍കിയത് തന്റെ അമ്മയാണെന്നു അഭിനേത്രി കുറിച്ചിട്ടുണ്ട്. 52ാമത്തെ വയസ്സില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കിയതാണ് അമ്മ. മൂന്നു വര്‍ഷത്തിനു ശേഷം സ്വന്തമായി യോഗ സെന്ററും തുടങ്ങാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ തന്റേതായ തീരുമാനവും സ്വയംപര്യാപ്തതയും കൈവരിച്ച അമ്മയെക്കുറിച്ച് താരം കുറിച്ചിട്ടുണ്ട്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സിലാണ് അമലാ പോള്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ജീവിതത്തില്‍ മുന്നോട്ട് സഞ്ചരിക്കാന്‍ പ്രചോദനം

ജീവിതത്തില്‍ മുന്നോട്ടുള്ള യാത്രയില്‍ പ്രചോദനമേകുന്ന വ്യക്തിത്വമാണ് അമ്മ. റോള്‍ മോഡലാണ്. തന്റെ എല്ലാ വളര്‍ച്ചയ്ക്കു പിന്നിലും അമ്മയാണെന്നും അമല പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. പുതിയ സംരംഭമായ യോഗ സെന്ററിന്റെ ഉദ്ഘാടന ചിത്രങ്ങളും അമലാ പോള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ടോംബോയ് ലുക്കില്‍ അച്ചായന്‍സില്‍

സാധാരണ കണ്ടുവരുന്ന നായികാസങ്കല്‍പ്പങ്ങളെ മാറ്റി മറിക്കുന്ന കഥാപാത്രവുമായാണ് അമല പോള്‍ എത്തുന്നത്. പരുക്കന്‍ ലുക്കിലുള്ള ടോംബോയ് കഥാപാത്രമായാണ് അച്ചായന്‍സില്‍ അമല എത്തുന്നത്.അച്ചായന്‍സില്‍ അമല പോള്‍ അവതരിപ്പിക്കുന്ന റീത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. കരിയറിലെ ഏറ്റവും വ്യത്യസ്തവും സ്റ്റൈലിഷുമായ കഥാപാത്രമായിരിക്കും അമല അച്ചായന്‍സില്‍ അവതരിപ്പിക്കുന്നത്.

ഹാര്‍ഡ് ലി ഡോവിഡ്സണുമായി അമലാ പോള്‍

പരസഹായമില്ലാതെയാണ് അമല ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്ക് ഓടിച്ചത്. സിനിമയില്‍ ഇടയ്ക്കിടെ ബൈക്കിലെത്തുന്നുണ്ട് താരം. തെന്നിന്ത്യയില്‍ തന്നെ സിനിമയില്‍ ഹാര്‍ഡ്‌ലി ഓടിച്ച് ചിത്രീകരിച്ച ആദ്യനടി അമല പോളാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

സസ്പെന്‍സാണ്

അച്ചായന്‍സില്‍ അമല പോള്‍ എത്തുന്നത് ആരുടെയും നായികയായിട്ടല്ല. ഏറെ ദുരൂഹത നിറഞ്ഞ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. അച്ചായന്‍സിലെ അഞ്ച് നായക കഥാപാത്രങ്ങളില്‍ എത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

English summary
Amala Paul facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X