For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഗണപതിയുടെ ജന്മനാട്ടിൽ നടി അമലാ പോൾ!! മനോഹരമായ നിമിഷം പങ്കുവെച്ച് താരം... കാണൂ

  |

  നല്ലതും മോശവുമായ ഒരുപാട് സംഭവ വികാസങ്ങളിലൂടെയാണ് 2018 കടന്നു പോയത്. സിനിമ മേഖലയെ സംബന്ധിച്ച് നല്ല വർഷമായിരുന്നെങ്കിലും പ്രകൃതിദുരന്തങ്ങൾ വലച്ചിരുന്നു. ദുരന്തങ്ങളിൽ നിന്നെല്ലാം ഫിനിക്സ് പക്ഷിയെ പോലെ എഴുന്നേൽക്കുകയും പുതിയ ഒരു ലോകം കെട്ടിപ്പടുക്കുകയുമായിരുന്നു ചെയ്തത്. പുതുവത്സരത്തിൽ മികച്ച തുടക്കമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ന്യൂയറിനെ വരവേൾക്കാനായി പ്രിയപ്പെട്ടവർക്കൊപ്പം പുതിയ സ്ഥലങ്ങൾ സന്ദർശിക്കുകയായിരിക്കും പലരും.

  ഇപ്പോൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് ആ ശീലത്തെ!! ജീവിതത്തിൽ ഒന്നും നേടിയില്ല, ഭൂതകാലത്തെ കുറിച്ച് ദേവി അജിത്ത്

  എന്നാൽ പല സിനിമാ താരങ്ങളുടേയും ന്യൂയർ ലൊക്കേഷനുകളിലായിരിക്കും. സഹപ്രവർത്തകർക്കൊപ്പമായിരിക്കും പുതുവത്സര ദിനം ആഘോഷിക്കുക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അമല പോളിന്റെ 2018 ലെ ന്യൂയർ ആഘോഷത്തെ കുറിച്ചാണ്. പുതിയ വർഷം പിറവി എടുത്തിട്ടും  താരത്തിന്റെ പ്രിയപ്പെട്ട ന്യൂയർ 2018ലായിരുന്നെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. അതിമനോഹരമയ യാത്രയെ കുറിച്ചാണ് അമല പോൾ ആരാധകരമായി പങ്കുവെച്ചിരിക്കുന്നത്.

  രാജമൗലിയുടെ മകന്‍ വിവാഹത്തിൽ താരമായത് അനുഷ്കയും പ്രഭാസും!! താരങ്ങളുടെ ക്യൂട്ട് ചിത്രങ്ങൾ പുറത്ത്..

  ഗണപതി ഭഗവാന്റെ ജന്മഭൂമി

  ഗണപതി ഭഗവാന്റെ ജന്മഭൂമി എന്ന് അറിയപ്പെടുന്ന ഉത്തർകാശിലായിൽവെച്ചായിരുന്നു നടി അമലാ പോൾ 2018 ന് സ്വീകരിച്ചത്. ഉത്തർക്കാശിയിലെ മഞ്ഞുതൊപ്പികൾ അണിഞ്ഞ പർവ്വതനിരകളിലേയ്ക്കുളള ആ യാത്ര ഒരിക്കലും മറക്കാൻ പറ്റില്ലെന്നും താരം പറയുന്നു. യത്രയ്ക്കിടയിൽ പരിചയപ്പെട്ട ഡോഡി എന്ന നായക്കുട്ടിയെ കുറിച്ചും അമല വല്ലാതെ വാചാലയാകുന്നുണ്ട്. അവൻ ഒപ്പം ഉണ്ടെങ്കിൽ ചെന്നായ്ക്കൾ പോലും തങ്ങൾക്കു മുന്നിൽ എത്താൻ ഭയപ്പെട്ടിരുന്നെന്നും താരം പറയുന്നു.

  മനോഹരമായ ട്രക്കിങ്

  മഞ്ഞു മൂടി കിടക്കുന്ന മലനിരയിലെ ട്രക്കിങ് അനുഭവവും താരം പങ്കുവെയ്ക്കുന്നുണ്ട്. ഡോഡിയ്ക്കൊപ്പമായിരുന്നു താരംത്തിന്റെ ട്രക്കിങ്. ഇന്ന് ഇവിടെയിരുന്നു ആ മനോഹരമായ യാത്രയെ കുറിച്ചോർക്കുമ്പോൾ ദൈവം നിഗൂഢമായ വഴികൾ കാണിച്ചുതരുകയാണ് എന്ന് മനസ്സിലാവുന്നു. നമുക്ക് ഒരു ആവശ്യം വരുമ്പോൾ പ്രാർത്ഥിക്കേണ്ടതില്ല, ദൈവം എല്ലായ്പ്പോഴും കൂടെയുണ്ടാകും, എല്ലാ കാണുന്ന ഒരു മഹാശക്തിയായി അവനുണ്ടെന്ന് ഓർമപ്പെടുത്തുന്നു എന്ന് അമല ഫേസ്ബുക്കിൽ കുറിച്ചു.

  ആരാധകർക്കായി ന്യൂയർ സമ്മാനം

  ന്യൂ ഇയർ ദിനത്തിൽ ആരാധകർക്കായി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. അഭിലാഷ് പിളള തിരക്കഥ എഴുതി അനൂപ് പണിക്കർ സംവിധാനം ചെയ്യുന്ന ഫോറൻസിക് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. ഒരു യഥാർഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. കേരള പോലീസ് മുൻ സർജൻ ഡോ ബി ഉമാദത്തൻ കൈകാര്യം ചെയ്ത ഒരു യഥാർഥ കേസിനെ ആസ്പദമാക്കിയുളളതാണ് ചിത്രം. ഒരു പോലീസ സർജന്റെ ഓർമക്കുറിപ്പുകൾ എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ കഥ തയ്യാറാക്കിയിരിക്കുന്നതെന്ന് അമല വ്യക്തമാക്കി.

  ഡോ ഭഭ്ര

  ചിത്രത്തിൽ ചീഫ് ഫോറൻസിക് സർജൻ ഡോ ഭഭ്ര എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ അധികം ആരും അവതരിപ്പിച്ചിട്ടില്ലാത്ത പ്രമേയമാണിത് പുതിയ വർഷത്തിൽ തന്നെ ചിത്രത്തിനെ കുറിച്ച് പങ്കുവെയ്ക്കുന്നതിൽ വളരെ അധികം സന്തോഷമുണ്ടെന്നും അമല പറഞ്ഞു. ചെന്നെ , കോയമ്പത്തൂർ, എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. 2019 മാർച്ച് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.

  English summary
  amala paul facebooknpost about 2018 newyear

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more