കല്യാണം കഴിയ്ക്കുന്നത് ഒരു അപരാധമാണോ? അമല

By Lakshmi

ചലച്ചിത്രലോകത്ത് വിവാഹമെന്നാല്‍ ഇത്രവലിയ അപരാധമാണോ? ചോദിയ്ക്കുന്നത് മറ്റാരുമല്ല തെന്നിന്ത്യയിലെ താരമണവാട്ടി അമല പോളാണ്. സംവിധായകന്‍ എഎല്‍ വിജയുമായി അമലയുടെ കല്യാണം ഉറപ്പിച്ചതോടെ താരത്തിന് പല മികച്ച ചിത്രങ്ങളും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതില്‍ തനിയ്ക്ക് അതീവ ദുഖമുണ്ടെന്നാണ് അമല പറയുന്നത്.

വിവാഹിതയാകുന്നുവെന്നകാരണത്താല്‍ മുമ്പേ കരാറിലൊപ്പുവച്ച തെലുങ്ക് ചിത്രത്തില്‍ നിന്നും അമലയെ നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവാഹിതയാകുന്നുവെന്ന് വിചാരിച്ച കരാര്‍ ചെയ്ത സിനിമയില്‍ നിന്നും ഒഴിവാക്കുന്നത് ശരിയാണോ- അമല ചോദിയ്ക്കുന്നു. തെലുങ്ക് ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെക്കുറിച്ച് അമല പറയുന്നതിങ്ങനെ- ആ ചിത്രത്തിന്റെ നിര്‍മ്മാണകമ്പനി ആദ്യമായി ബന്ധപ്പെട്ടപ്പോള്‍ മാര്‍ച്ച് മുതല്‍ മെയ് മാസംവരെയുള്ള 45 ദിവസത്തെ കാള്‍ഷീറ്റാണ് വേണമെന്ന് ആവശ്യപ്പെട്ടത്. അത് ഞാന്‍ സമ്മതിച്ചു. തുടര്‍ന്ന് പതിവുപോലെ മുദ്രപത്രത്തില്‍ കരാര്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. ചിത്രീകരണത്തിനുള്ള ദിവസം അടുത്തുവരുന്നതിനിടെ ചിത്രത്തിന്റെ നിര്‍മ്മാതാവുമായി സംസാരിക്കാന്‍ ഞാന്‍ പലവട്ടം ശ്രമിച്ചു. ഒടുവില്‍ സംസാരിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്നും തൃപ്തികരമായ ഒരു മറുപടി ലഭിച്ചില്ല. സിനിമയില്‍ ഇതെല്ലാം പതിവാണല്ലോയെന്ന് കരുതി ഞാന്‍ മറ്റു പടങ്ങളുടെ തിരക്കിലേയ്ക്ക് പോയി. പക്ഷേ ഈ ചിത്രം നഷ്ടപ്പെടുമെന്ന് ഞാന്‍ വെറുതേ ചിന്തിയ്ക്കുക കൂടി ചെയ്തിരുന്നില്ല.

Amala

കരാര്‍ ഒപ്പുവെയ്ക്കുന്ന സമയത്ത് വിവാഹത്തിന്റെ കാര്യം ഞാന്‍ പറഞ്ഞിരുന്നില്ല. അതിലെനിയ്ക്കിപ്പോള്‍ പശ്ചാത്താപം ്‌തോന്നുന്നു. പക്ഷേ അവര്‍ക്ക് നല്‍കിയ കാള്‍ഷീറ്റ് പ്രകാരം വിവാഹം സിനിമയ്ക്ക് ഒരു തടസമാകുന്നില്ല. ജൂണ്‍ മാസത്തിലാണ് വിവാഹം നടക്കുന്നത്. മെയ് മാസം വരെയുള്ള കാള്‍ഷീറ്റാണ് ഞാനവര്‍ക്ക് നല്‍കിയത്. അങ്ങനെയാകുമ്പോള്‍ വിവാഹക്കാര്യം അറിയിച്ചില്ലെന്നും പറഞ്ഞ് എന്നെ ചിത്രത്തില്‍ നിന്നും ഒഴിവാക്കുന്നത് ശരിയാണോ- ഇതാണ് അമല ചോദിയ്ക്കുന്നത്.

കരിയറില്‍ ഇതേവരെ നിര്‍മ്മാതാവിനേയോ സംവിധായകനേയോ ഞാന്‍ ധിക്കരിച്ചിട്ടില്ല. അവരൊന്നും പറയുന്നത് കേള്‍ക്കാതിരുന്നിട്ടില്ല. പക്ഷേ ഈ ചിത്രത്തിന്റെ കാര്യത്തില്‍ നടന്നത് ചതിയാണ് എന്നുമാത്രമേ എനിയ്ക്ക് പറയാന്‍ കഴിയൂ- താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X