എന്നെ വശീകരിക്കുന്ന ചെറുക്കനെ പ്രണയിക്കും;അമലപോള്‍

By Aswathi

ആദ്യത്തെ പ്രണയം മറക്കാന്‍ കഴിയില്ലെന്ന് പറയുന്നത് സത്യമാണോ. എല്ലാവരുടെ കാര്യവും അറിയില്ല. എന്നാല്‍ തെന്നിന്ത്യന്‍ താരം അമല പോള്‍ തന്റെ ആദ്യ പ്രണയം ഇതുവരെ മറന്നിട്ടില്ല. ഒരു മൂന്നാം ക്ലാസുകാരിയുടെ പ്രണയം അമല ഓര്‍ത്തെടുത്തു പറയുന്നു.

ആരു കണ്ടാലും കണ്ണേറും നാവേറും കൊള്ളുന്ന തൊട്ടടുത്ത വീട്ടിലെ നാലാം ക്ലാസ് പയ്യനോടാണ് അമലയ്ക്ക് ആദ്യമായി പ്രണയം തോന്നിയത്. അവനോട് തോന്നിയ വികാരം വിശകലനം ചെയ്യാന്‍ കഴിയാത്തതാണെന്നും അവന്റെ സാന്നിധ്യത്തില്‍ സ്വയം തന്നെ മറന്നു പോയിരുന്നെന്നും അമല പറയുന്നു.

Amala Paul

സ്‌കൂള്‍ വിട്ടു വന്നാല്‍ ഞങ്ങള്‍ ഒരുമിച്ചിരിക്കും. എന്തൊക്കയോ വിശേഷങ്ങള്‍ പറയും. പിരിയുമ്പോള്‍ ഞാനവന്റെ കയ്യില്‍ ചുംബിക്കും. അവന്‍ എന്റെ കയ്യിലും. അവനില്ലാതെ എനിക്ക് കഴിയില്ലെന്ന് തോന്നിയപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു അവനെ മാത്രമെ വിവാഹം കഴിക്കുകയുള്ളൂ എന്ന്. അതിന് ശേഷം ആണ്‍കുട്ടികളുടെ കൂടെ കളിക്കാന്‍ എന്നെ അമ്മ വിട്ടിട്ടില്ല. പിന്നെ പഠിച്ചതെല്ലാം ഗേള്‍സ് സ്‌കൂളിലാണ്- അമല പറഞ്ഞു.

ഹിന്ദുവോ, ക്രിസ്ത്യനോ ഏത് മതത്തില്‍ നിന്നും ഉള്ള വരനെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് അമല പറഞ്ഞിട്ടുണ്ട്. പക്ഷേ പയ്യന്‍ ഒറ്റനോട്ടത്തില്‍ എന്നെ വശീകരിക്കാന്‍ പ്രാപ്തിയുള്ളവനായിരിക്കണം. അങ്ങനെ ഒരു വ്യക്തിയെ കണ്ടുമുട്ടിയാല്‍ ഞാനയാളെ പ്രണയിച്ചു തുടങ്ങുമെന്ന് അമല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X