»   » ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിച്ചു, ജീവിതത്തില്‍ എന്ത് വേണ്ട എന്ന് വ്യക്തമായി അറിയാം

ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിച്ചു, ജീവിതത്തില്‍ എന്ത് വേണ്ട എന്ന് വ്യക്തമായി അറിയാം

Posted By: Sanviya
Subscribe to Filmibeat Malayalam

യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമുള്ളയാളാണ് പ്രണവ് മോഹന്‍ലാല്‍. ഹിമാലയത്തില്‍ ബുള്ളറ്റ് ഓടിച്ച് പോയ പ്രണവിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറാലായിരുന്നു. ചിത്രങ്ങള്‍ കണ്ട് ഒരു ഹിമാലയന്‍ യാത്ര നടത്താന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറും അത്തരത്തില്‍ ഒരു യാത്രയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നടി അമല പോളും തന്റെ ഹിമാലയന്‍ യാത്രയെ കുറിച്ച് തുറന്ന് പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ഒറ്റയ്‌ക്കൊരു യാത്ര

ജീവിത്തിലെ ഒരു നിര്‍ണ്ണായക ഘട്ടത്തിലാണ് അമല പോള്‍ ഹിമാലയന്‍ യാത്രയ്ക്ക് ഒരുങ്ങുന്നത്. ജീവിതത്തില്‍ രണ്ട് വഴികളായിരുന്നു. അതില്‍ ഏതാണ് തന്‌റെ ജീവിതത്തില്‍ തെരഞ്ഞെടുക്കേണ്ടത് എന്ന് തിരിച്ചറിയാനായിരുന്നു ആ യാത്ര. അമല പോള്‍ പറയുന്നു.

എല്ലാവരെയും ആശ്രയിക്കും

എല്ലാവരെയും ആശ്രയിച്ച് ജീവിക്കുന്ന ഒരാളായിരുന്നു ഞാന്‍. എപ്പോഴൊക്കെയോ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നതായി തോന്നി. എന്റെ സ്വപ്‌നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കുമൊക്കെ മാറ്റം വന്ന് തുടങ്ങി. പുതിയൊരാളായി മാറണമെന്ന എന്ന ചിന്തയാണ് ഇവിടെ വരെ എത്തിച്ചതെന്ന് അമല പോള്‍ പറയുന്നു.

എന്റെ കാഴ്ചപാടുകള്‍ മാറി

ആ നിര്‍ണായക ഘട്ടത്തിലാണ് ഞാന്‍ യാത്ര പോകുന്നത്. ഞാനും എന്റെ മനസും മാത്രമായിരുന്നു ആ യാത്രയില്‍. ഞാന്‍ എന്നോട് തന്നെ ഒരുപാട് സംസാരിച്ചു. അതോടെ എന്റെ കാഴ്ചപ്പാടുകള്‍ മാറി. ആരാകണമെന്ന് ഞാന്‍ സ്വയം തീരുമാനം എടുത്തു.

പുതിയൊരു വ്യക്തിയാണ് ഞാന്‍

ഇന്ന് ഞാന്‍ പുതിയൊരു വ്യക്തിയാണ്. ജീവിതത്തില്‍ എന്താണ് വേണ്ടത് എന്നതിനേക്കാള്‍ എന്താണ് വേണ്ടാത്തത് എന്നെനിക്ക് തിരിച്ച് അറിയാം. അമല പോള്‍ പറയുന്നു.

English summary
Amala Paul Follows Pranav Mohanlal's Style.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam