അമ്മയ്‌ക്കൊപ്പം ഹൗസ് ബോട്ട് യാത്ര ആസ്വദിച്ച് അമല പോള്‍! വൈറലാവുന്ന വീഡിയോ കാണൂ!
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ് അമല പോള്‍. നീലത്താമരയിലൂടെയാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. ബീന എന്ന കഥാപാത്രത്തെയായിരുന്നു അമല അവതരിപ്പിച്ചത്. തുടക്കം മലയാളത്തിലൂടെയായിരുന്നുവെങ്കിലും പിന്നീട് തമിഴിലും തെലുങ്കിലേക്കും പ്രവേശിക്കുകയായിരുന്നു ഈ താരം. മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. വ്യക്തി ജീവിതത്തിലെ വലിയ പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ ആരാധകപിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ സിനിമകളെന്ന കാര്യത്തില്‍ ഏറെ നിര്‍ബന്ധബുദ്ധിയുള്ള താരം കൂടിയാണ് അമല. കഥാത്രത്തെ മനോഹരമാക്കുന്നതിനായി കഠിനമായ പരിശ്രമങ്ങളും താരം നടത്താറുണ്ട്.
പൃഥ്വിരാജ് നായകനായെത്തുന്ന ആടുജീവിതത്തില്‍ നായികയായെത്തുന്നത് അമല പോളാണ്. സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നുകൂടിയാണിത്. നാളുകള്‍ക്ക് ശേഷം താരം മലയാളത്തിലേക്ക് തിരിച്ചുവരുന്നതും ഈ ചിത്രത്തിലൂടെയാണ്. തമിഴ് സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരമിപ്പോള്‍. നായകനായ പൃഥ്വിരാജും തിരക്കിലാണ്. ഇവരുടെ തിരക്കുകള്‍ കഴിഞ്ഞതിന് ശേഷം മാത്രമേ ാടുജീവിതം ആരംഭിക്കുകയുള്ളൂ. തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ട് അമല പോള്‍. അത്തരമൊരു യാത്രയ്ക്കിടയിലെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അമല പോള്‍ പുതിയ യാത്രയുടെ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ ചിത്രങ്ങളും വീഡിയോയുമൊക്കെയായി താരം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. ലക്ഷക്കണക്കിന് പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ആലപ്പുഴ കായലില്‍ അമ്മയ്‌ക്കൊപ്പം ഹൗസ് ബോട്ട യാത്ര നടത്തിയപ്പോള്‍ താന്‍ ഹൗസ് ബോട്ട് ഓടിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിട്ടുള്ളത്. വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications