»   » അമല സ്വന്തം തട്ടകത്തില്‍

അമല സ്വന്തം തട്ടകത്തില്‍

Posted By:
Subscribe to Filmibeat Malayalam
Amala Paul,
തെന്നിന്ത്യന്‍ താരറാണി അമല പോള്‍ അതീവ സന്തോഷവതിയാണ്. തന്റെ സ്വന്തം തട്ടകമായ കൊച്ചിയില്‍ കുറച്ചു ദിവസം ചെലവഴിയ്ക്കാന്‍ കഴിയുന്നതാണ് താരത്തിന് സന്തോഷം പകരുന്നത്. ജോഷിയുടെ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അമല കൊച്ചിയിലെത്തിയത്.

ചെന്നൈയിലും ഹൈദരാബാദിലും പ്രത്യേക ഡയറ്റ് പിന്‍തുടര്‍ന്ന് വന്നിരുന്ന നടി കൊച്ചിയിലെത്തിയതോടെ കഥയാകെ മാറി. തന്റെ ഇഷ്ട ഭക്ഷണങ്ങളെല്ലാം അകത്താക്കുന്ന തിരക്കിലാണ് അമലയിപ്പോള്‍. തമിഴകത്തോ തെലുങ്കിലോ അഭിനയിക്കുമ്പോള്‍ കിട്ടാതിരുന്ന പലതരം ഭക്ഷണ സാധനങ്ങള്‍ തനിക്കായി എത്തിച്ചു നല്‍കാന്‍ അമല പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് ഉത്തരവിട്ടു കഴിഞ്ഞു.

ഇതിനു പുറമേ നടിയുടെ അമ്മയും മകള്‍ക്കായി ചില സ്‌പെഷ്യല്‍ കേരള വിഭവങ്ങള്‍ ഒരുക്കി നല്‍കുന്നുണ്ട്. കലൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. വൈകിട്ട് ആറു മുതല്‍ പുലര്‍ച്ചെ നാലുവരെ നടക്കുന്ന ഷൂട്ടിങ് തനിക്ക് അത്ര പ്രയാസമൊന്നുമുണ്ടാക്കുന്നില്ലെന്ന് നടി പറയുന്നു. വേട്ടൈ എന്ന ചിത്രത്തിന് വേണ്ടി 12 ദിവസം അടുപ്പിച്ച് നൈറ്റ് ഷൂട്ടിങ്ങില്‍ പങ്കെടുത്ത പരിചയം അമലയ്്ക്ക് തുണയായെന്നു വേണം കരുതാന്‍

English summary
The actor who is in a state of bliss shooting in her hometown,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam