ലസ്റ്റ് സ്റ്റോറീസിന്റെ തെലുങ്ക് പതിപ്പില്‍ നായികയായി അമലാ പോള്‍! വിവാദ ചിത്രത്തിന്റെ റീമേക്ക് ഉടന്‍
കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്‌ളിക്‌സ് റിലീസായി പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസ് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. സ്ത്രീ ലൈംഗികതയെയും ആസക്തികളെയുംകുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിച്ചത്. നാല് ഭാഗമുളള ആന്തോളജി ചിത്രം കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി, സോയ അക്തര്‍ തുടങ്ങിയവരുടെ സംവിധാനത്തിലാണ് പുറത്തിറങ്ങിയിരുന്നത്. കിയാര അദ്വാനി, മനീഷ കൊയ്രാള, രാധികാ ആപ്‌തെ, ഭൂമി പഡ്‌നേക്കര്‍ തുടങ്ങിയ നായികമാരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

വലിയ വിവാദങ്ങളില്‍പ്പെട്ട ചിത്രം അടുത്തതായി തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമലാ പോള്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുമെന്നാണ് അറിയുന്നത്. ജഗപതി ബാബുവാണ് അമലയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുക. ലസ്റ്റ് സ്‌റ്റോറീസ് റീമേക്ക് നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുമെന്നും അറിയുന്നു.
ആന്തോളജി ചിത്രത്തിന്റെ മറ്റു ഭാഗങ്ങള്‍ തരുണ്‍ ഭാസ്‌കര്‍, സങ്കല്‍പ് റെഡ്ഡി, സന്ദീപ് വങ്ക തുടങ്ങിയവരാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ആദ്യ ഭാഗത്തിലാണ് അമലാ പോള്‍ നായികയായി എത്തുകയെന്നാണ് അറിയുന്നത്. തമിഴില്‍ ആടൈ എന്ന ചിത്രമാണ് അമലാ പോളിന്റെതായി ഒടുവില്‍ റിലീസ് ചെയ്തിരുന്നത്. മലയാളത്തില്‍ പൃഥ്വിരാജിന്റെ നായികയായി ആടുജീവിതത്തിലും നടി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications