ദീപാവലി ദിനത്തില്‍ ആരെക്കാണാനാണ് അമല പോള്‍ ഇങ്ങനെ ഓടിയത്.. വീഡിയോ വൈറല്‍!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍ . കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ മുന്നേറുകയാണ് ഈ താരം. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കിടയിലും സിനിമയില്‍ സജീവമായിരുന്നു അമല. സംവിധായകന്‍ എ എല്‍ വിജയ് യുമായുള്ള വിവാഹ മോചനം പ്രേക്ഷകരെയും ഏറെ ഞെട്ടിച്ചൊരു സംഭവമായിരുന്നു.
വിവാഹ മോചനത്തിന് ശേഷം കുറച്ചു കൂടി പക്വത വന്നിട്ടുണ്ടെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. ചിന്താഗതികളിലും സിനിമയോടുള്ള സമീപനത്തിലുമെല്ലാം ആ മാറ്റം കാണാവുന്നതുമാണ്. ദീപാവലി ദിനത്തില്‍ യാത്രയ്ക്കിടയില്‍ പഞ്ചാബില്‍ എത്തിയ താരത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

അമലയുടെ ഓട്ടം വൈറലാവുന്നു
വിവാഹ മോചനത്തിന് ശേഷവും സിനിമയില്‍ സജീവമാണ് അമല പോള്‍. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് താനെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് താരം ഈയ്യിടെയായി പോസ്റ്റ് ചെയ്യാറുള്ളത്.

യാത്രകള്‍ നടത്തുന്നു
പൊതുവെ സഞ്ചാരപ്രിയയായ അമല ഇപ്പോള്‍ യാത്രകള്‍ നടത്തുന്ന തിരക്കിലാണ്. യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെക്കാറുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങള്‍ വൈറലാവാറുണ്ട്.

ദീപാവലി ദിനത്തിലെ ഓട്ടം
യാത്രകളുടെ ഭാഗമായി പഞ്ചാബിലെത്തിയ അമല അവിടെ വെച്ചാണ് ദീപാവലി ആഘോഷിച്ചത്. ദീപാവലിക്കിടയിലെ ഓട്ടത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ചര്‍ച്ച ചെയ്യുന്നത്.

ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന്റെ രഹസ്യം
ഭക്ഷണം കൃത്യമായി കഴിക്കുന്നതിനിടയിലും ഫിറ്റ്‌നസ് നില നിര്‍ത്തുന്നതിന് പിന്നിലെ താരത്തിന്റെ വ്യായാമമാണ്. അതിനിടയിലെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











