»   » ആണത്വമുള്ള പെണ്‍കുട്ടി, ട്രെന്റി ബൈക്കര്‍ അമല പോളിനെ കുറിച്ച് പറയുന്നത്

ആണത്വമുള്ള പെണ്‍കുട്ടി, ട്രെന്റി ബൈക്കര്‍ അമല പോളിനെ കുറിച്ച് പറയുന്നത്

Posted By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ മിക്ക ബിഗ് ബജറ്റ് ചിത്രത്തിലും അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടുള്ള നടിയാണ് അമല പോള്‍. ഇപ്പോഴിതാ നടി വീണ്ടും ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകുന്നു. ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന അമല പോള്‍ അച്ചയാന്‍സ് എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്.

ആണത്വമുള്ള ബൈക്ക് റൈഡറുടെ വേഷത്തിലാണ് അമല പോള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇത്. ബോള്‍ഡും വളരെ ട്രെന്റിയായ വസ്ത്ര ധാരണവുമാണ് അമലയുടെ കഥാപാത്രത്തിന്റെ പ്രത്യേകതയെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സേതു പറയുന്നു. ജയറാം, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹീം എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.

amalapaul

അമലയ്‌ക്കൊപ്പം ശിവദയും അനുസിത്താരയും ചിത്രത്തിലെ മറ്റ് കഥാലപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കോമഡിയും സസ്‌പെന്‍സും നിറഞ്ഞ ഒരു ഫണ്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് സേതു പറയുന്നു. പിഷാരടി, പാഷാണം ഷാജി, സിദ്ദിഖ്, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫോര്‍ട്ട് കൊച്ചി, വാഗമണ്‍, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരബാദ് എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രദീപ് നായരാണ് ഛായാഗ്രാഹണം. രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

English summary
Amala Paul is a trendy biker in Achayans.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam