»   » 100 കോടി ക്ലബില്‍ ഇടം നേടി അമല പോള്‍, കൈ നിറയെ സിനിമകളുമായി തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാവുന്നു !

100 കോടി ക്ലബില്‍ ഇടം നേടി അമല പോള്‍, കൈ നിറയെ സിനിമകളുമായി തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാവുന്നു !

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് അമല പോള്‍. കൈ നിറയെ ചിത്രങ്ങളുമായി തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമല ഇപ്പോള്‍. സംവിധായകന്‍ എ എല്‍ വിജയ് യുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനു ശേഷവും താരം സിനിമയില്‍ സജീവമാണ്. പക്വതയില്ലാത്ത പ്രായത്തില്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നു തന്റെ വിവാഹമെന്ന് അമല തന്നെ വ്യക്തമാക്കിയിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള താരത്തിന്റെ ഓരോ ഫോട്ടോയും മിനിട്ടുകള്‍ക്കുള്ളിലാണ് വൈറലാവുന്നത്. തമിഴിലും കന്നഡയിലും നിരവധി ചിത്രങ്ങളുമായി ആകെ തിരക്കിലായ താരം ഇപ്പോള്‍ നൂറുകോടി ക്ലബിലും ഇടം നേടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

നിറയെ സിനിമകളുമായി തിരക്കിലാണ്

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സാണ് അമലയുടേതായി പുറത്തിറങ്ങുന്ന അടുത്ത മലയാള ചിത്രം. ചിത്രത്തില്‍ ടോം ബോയ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. കൂടാതെ ബുള്ളറ്റ് ഓടിക്കുന്ന രംഗങ്ങളുമുണ്ട്. ഹാര്‍ഡ് ലി ഡേവിസണ്‍ പരിശീലിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരുന്നു.

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്നു

ധനുഷ് നായക വേഷത്തിലെത്തുന്ന സൗന്ദര്യ രജനീകാന്തിന്റെ വി ഐപി 2, സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദി റാസ്‌കല്‍ റീമേക്ക്, രേവതിയുടെ ചിത്രം തുടങ്ങി നിറയെ ചിത്രങ്ങളുമായി അമല തിരക്കിലാണ്. അച്ചായന്‍ സിനു ശേഷമുള്ള താരത്തിന്റെ അടുത്ത മലയാള ചിത്രം ഏതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

നൂറു കോടി ക്ലബിലിടം നേടിയത്

സൗത്തിന്ത്യയിലെ മികച്ച അഭിനേത്രികളിലൊരാളായി മാറിയിരിക്കുകയാണ് അമല പോള്‍. നൂറു കോടി ക്ലബില്‍ ഇടം പിടിച്ചതാണ് അമലയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ്‌സ്. കിച്ചാ സുദീപ് നായകനായ ഹെബ്ബുലിയിലെ പ്രകടനത്തോടെയാണ് അമലയെ തേടി നൂറി കോടി നേട്ടമെത്തിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ്

സമൂഹ മാധ്യമങ്ങളില്‍ ഏറെ ഡിമാന്‍ഡുള്ള താരമാണ് അമല പോള്‍. കോടിക്കണക്കിന് ആള്‍ക്കാരാമ് ഇന്‍സ്റ്റഗ്രാം, ഫേസ് ബുക്ക്, തുടങ്ങിയ മാധ്യമങ്ങളിലൂടെയായി താരത്തെ പിന്തുടരുന്നത്. പൊതുവെ സാഹസികപ്രിയയായ താരം ഇപ്പോള്‍ ഹിമാലയന്‍ യാത്രയുടെ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Actress Amala Paul has become the most wanted actress of South Indian Cinema as she joins the 100 crores actress club with the stupendous success of her Kannada movie Hebbuli starring Kiccha Sudeep and directed by Krishna.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam