For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എങ്ങും തൊടാതെ തലകുത്തി നിന്ന് അമല പോള്‍, ഫിറ്റ്‌നസ് ലെവല്‍ ഓക്കെയല്ലേ? വീഡിയോ കാണാം!

  |

  ആരാധകരുടെ സ്വന്തം താരമാണ് അമല പോള്‍. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് അമല പോള്‍ നല്‍കുന്നത്. അമ്മയുടെ യോഗാ സെന്ററില്‍ ചേരുന്നതിന് മുന്‍പ് തന്നെ താരം യോഗ അഭ്യസിച്ചിരുന്നു. ശരീരഭംഗിയും ആകാരവടിവും നിലനിര്‍ത്തുന്നതില്‍ താരം നല്‍കുന്ന ശ്രദ്ധ തികച്ചും പ്രശംസനീയമാണെന്ന് ആരാധകരും വ്യക്തമാക്കിയിരുന്നു.

  മമ്മൂട്ടി മിന്നിച്ചു, പ്രകടനത്തില്‍ മാത്രമല്ല കലക്ഷനിലും? അങ്കിള്‍ ബോക്‌സോഫീസ് പ്രകടനം ഇങ്ങനെ, കാണൂ!

  വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം പുഞ്ചിരിയോടെ മറികടക്കാന്‍ ഈ താരത്തിന് കഴിഞ്ഞിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ആടുജീവിതത്തിലൂടെ താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. താരത്തിന്റെ ഇതുവരെ കണ്ട പ്രകടനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായുള്ള മുഹൂര്‍ത്തങ്ങളുമായാണ് ഈ ചിത്രം ഒരുങ്ങുന്നത്. സൈനു എന്ന കഥാപാത്രത്തെ ലഭിച്ചതില്‍ താന്‍ അങ്ങേയറ്റം സന്തോഷവതിയാണെന്ന് താരം വ്യക്തമാക്കിയിരുന്നു.

  ജാമീ ഞാന്‍ നിന്നെ വിവാഹം ചെയ്യാം, ആര്യയോട് വരലക്ഷ്മി, പൊതുവേദിയിലെ തുറന്നുപറച്ചില്‍ വൈറലാവുന്നു!

  ഫിറ്റ്നസിന്‍റെ കാര്യത്തില്‍‍ വിട്ടുവീഴ്ചയ്ക്കില്ല

  ഫിറ്റ്നസിന്‍റെ കാര്യത്തില്‍‍ വിട്ടുവീഴ്ചയ്ക്കില്ല

  ഫിറ്റ്നസ് നില നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍‍ വിട്ടുവീഴ്ച ചെയ്യാന്‍ തന്നെക്കിട്ടില്ലെന്ന് അമല പോള്‍ ഒന്നുകൂടെ തെളിയിച്ചിരിക്കുകയാണ്. യോഗ പരിശീലിക്കുന്നതിന്‍റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ബുദ്ധപ്രതിമയുടെ നെഞ്ചില്‍ ചവിട്ടിയാണോ അഭ്യാസമെന്ന തരത്തില്‍ താരത്തിന് രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു.

  പുതിയ അഭ്യാസവുമായി എത്തി

  പുതിയ അഭ്യാസവുമായി എത്തി

  ഒരു താങ്ങുമില്ലാതെ, എങ്ങും തൊടാതെ തലകുത്തി നില്‍ക്കുന്ന അമല പോളിന്‍റെ വീഡിയോയാണ് ഇപ്പോള്‍ തംരഗമായിക്കൊണ്ടിരിക്കുന്നത്. യോഗ പഠനത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. സിനിമയെ സമീപിക്കുന്ന രീതിയിലും അഭിനയത്തിലും മാത്രമല്ല വ്യക്തി ജീവിതത്തിലും താരം ഒരുപടി കൂടി കടന്നിരിക്കുകയാണ്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധിക്ക് ശേഷമാണ് താന്‍ മാറിയതെന്ന് മുന്‍പ് അമല പോള്‍ പറഞ്ഞിരുന്നു.

  സോഷ്യല്‍ മീഡിയയിലെ സ്വീകാര്യത

  സോഷ്യല്‍ മീഡിയയിലെ സ്വീകാര്യത

  ഇന്‍സ്റ്റഗ്രാമിലായാലും ഫേസ്ബുക്കിലായാലും ഏറെ സജീവമാണ് അമല പോള്‍. നിമിഷനേരം കൊണ്ടാണ് താരത്തിന്‍റെ പല പോസ്റ്റുകളും വൈറലാവുന്നത്. തലകുത്തി നില്‍ക്കുന്ന വീഡിയോയും ഇതിനോടകം തരംഗമായി മാറിയിട്ടുണ്ട്. സഞ്ചാരപ്രിയ കൂടിയായ അമല പോള്‍ യാത്രയ്ക്കിടയിലെ മനോഹരമായ ചിത്രങ്ങളും അനുഭവവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

  പൃഥ്വിരാജിന്‍റെ നായികയായി എത്തുന്നു

  പൃഥ്വിരാജിന്‍റെ നായികയായി എത്തുന്നു

  പൃഥ്വിരാജും ബ്ലസിയും ഒരുമിച്ചെത്തുന്ന ആടുജീവിതത്തില്‍ ആരായിരിക്കും നായികയായി എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ സജീവമായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് സംവിധായകന്‍ ആരാണ് നായികയായി എത്തുന്നതെന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്. ബെന്യാമിന്‍രെ നോവലായ ആടുജീവിതം സിനിമയാക്കിയാല്‍ എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

  അമല പോളിന്‍റെ അഭ്യാസം കാണൂ

  അമല പോളിന്‍റെ അഭ്യാസം എങ്ങനെയാണെന്നറിയേണ്ടേ, കാണൂ

  English summary
  Amala Paul instagram video getting viral.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X