സംയുക്ത വര്‍മ്മയൊന്നും ഒന്നുമല്ല! യോഗയുടെ കാര്യത്തില്‍ അമല പോള്‍ പുലി തന്നെ! പുതിയ ചിത്രം കാണൂ!
സിനിമാപ്രേമികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് അമല പോള്‍. സഹനടിയായി തുടക്കം കുറിച്ച് പിന്നീട് മുന്‍നിരയിലേക്ക ഉയര്‍ന്നുവന്ന താരത്തെ വളരെ പെട്ടെന്നാണ് മലയാള സിനിമ സ്വീകരിച്ചത്. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനിയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. ഭാഷാഭേദമില്ലാതെ അഭിനയിക്കുന്നതിനിടയിലും മലയാളത്തില്‍ സജീവമായി എത്താറുണ്ട് താരം. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ നായികയായി അമല എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍ താരത്തിന്റെ സമയക്കുറവ് കാരണം പ്രിയ ആനന്ദിനെ സമീപിക്കുകയായിരുന്നുവെന്ന് റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയിരുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തില്‍ നായികയായി എത്തുന്നത് അമലയാണ്.
ആടുജീവിതം വൈകുമെന്നറിയിച്ചതോടെ താരം അന്യഭാഷയില്‍ സജീവമായിരിക്കുകയാണ്. പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ പരിക്കേറ്റ താരം വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കെത്തിയിരുന്നു. ഇതിന് പിന്നാലെ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായും താരം നേരിട്ട് രംഗത്തിറങ്ങിയിരുന്നു. ഞെട്ടിപ്പിക്കുന്ന പോസ്റ്ററുമായാണ് താരമെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ആടൈയുടെ ഫസ്റ്റ് ലുക്ക് വൈറലായത്. നിരവധി സിനിമകള്‍ ഒഴിവാക്കിയാണ് താരം ഈ ചിത്രത്തില്‍ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അമല പോള്‍. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം യാത്രയ്ക്കിടയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടാറുണ്ട്.

യോഗയുടെ കാര്യത്തിലും താരം പുലിയാണ്. യോഗയ്ക്കിടയിലെ ചിത്രങ്ങള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെക്കാറുണ്ട്. തുടക്കത്തിലെ വീഴ്ചകളെയൊക്കെ അവഗണിച്ച് യോഗയില്‍ മുന്നേറിയിരിക്കുകയാണ് താരം. പുതിയ ചിത്രത്തിലൂടെയാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ആടൈയടെ തിരക്കുകളുമായി ബന്ധപ്പെട്ട് യോഗ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് താരം പറയുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് താരം യോഗാചിത്രവുമായി എത്തിയിട്ടുള്ളത്. സംയുക്ത വര്‍മ്മയൊന്നും ഒന്നുമുല്ലെന്നും അമലയാണ് യോഗയിലെ പുലിയെന്നും ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications