മാലി ദ്വീപ്‌സിനെ പ്രണയിച്ച് അമല പോള്‍
ഹണിമൂണ്‍ ചിത്രം ഫേസ്ബുക്കിലിടുകയും തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വേദനിപ്പിക്കുകയും ചെയ്തതെല്ലാം മറന്ന് അമല പോള്‍ ഭര്‍ത്താവിനൊപ്പം മാലിദ്വീപ്‌സിന്റെ അനുപമസൗന്ദര്യത്തില്‍ വീണ്ടും മധുവിധുവിന്റെ സന്തോഷത്തിലാണ്.
മാലിദ്വീപ്‌സ് തനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് അമല പറയുന്നത്. മാലിദ്വീപ്‌സിലെ പവിഴപ്പുറ്റു ദ്വീപുകളെക്കുറിച്ച് അമല ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. ഒരു കൊച്ചു സ്വര്‍ഗം പോലെയാണ് മാലി ദ്വീപുകളെന്നാണ് അമല പറയുന്നത്. നീല കടലിന്റെ പശ്ചാത്തലത്തില്‍ പോസ് ചെയ്തിരിക്കുന്ന അലസ സുന്ദരമായ ഒരു ഫോട്ടോയും. വിജയ് എടുത്ത അമലയുടെ ചിത്രമാണിത്.

കഴിഞ്ഞ ദിവസം മാലിദ്വീപ്‌സില്‍ തങ്ങള്‍ഹണിമൂണ്‍ ആഘോഷത്തിലാണെന്ന് പറഞ്ഞുകൊണ്ട് അമല ഫേസ്ബുക്കിലിട്ട തന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോയ്ക്ക് കീഴെ ആരാധകര്‍ അനാവശ്യ കമന്റുകള്‍ ഇട്ടത് വലിയ വാര്‍ത്തയായിരുന്നു.ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂറിനുള്ളില്‍ മോശം ചര്‍ച്ചകള്‍ക്ക് ഫോട്ടോ വഴിവച്ചതിനെത്തുടര്‍ന്ന് അമല ഫോട്ടോ പിന്‍വലിച്ചിരുന്നു.
amala paul al vijay honeymoon director actress maldives അമല പോള്‍ എഎല്‍ വിജയ് ഹണിമൂണ്‍ നടി സംവിധായകന് മാലി ദ്വീപ്


Click it and Unblock the Notifications