»   » അമല നിര്‍മ്മാതാക്കള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു?

അമല നിര്‍മ്മാതാക്കള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു?

Posted By:
Subscribe to Filmibeat Malayalam
Amala Paul
സമയനിഷ്ഠയില്ലായ്മയുടെയും പിടിവാശികളുടെയും പേരില്‍ ഒരു തെന്നിന്ത്യന്‍ യുവ നാശത്തിലേയ്ക്ക് പോകുന്നത് കണ്ടുകൊണ്ടിരിക്കുകയാണ് ചലച്ചിത്രലോകം, ഇതിന് പിന്നാലെയിതാ ഇപ്പോഴത്തെ യുവനടിമാരില്‍ വിലയേറിയ അമലപോളിനെക്കുറിച്ചും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു. താരപദവി അലയെ അഹങ്കാരിയാക്കിയോയെന്ന് സംശയം തോന്നുന്ന വിധത്തിലാണ് തമിഴകത്തുനിന്നും അവരെക്കുറിച്ച് വരുന്ന നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍.

കനത്ത പ്രതിഫലം വാങ്ങുന്ന അമല വിമാനത്തില്‍ യാത്രചെയ്‌തെത്തേണ്ട ലൊക്കേഷനുകളിലേയ്ക്ക് ബിസിനസ് ക്ലാസില്‍ മാത്രമേ യാത്രചെയ്യൂ എന്ന പിടിവാശിയിലാണത്രേ. തന്നെ മാത്രമല്ല തന്റെ മേക്കപ്പ് ജോലിക്കാരെയും ഇത്തരത്തില്‍ ബിസിനസ് ക്ലാസിലേ കൊണ്ടുപോകൂയെന്ന് നടി കടുംപിടുത്തം പിടിക്കുന്നുണ്ടെന്നും കേള്‍ക്കുന്നു.

സിനിമയിലെ ഉപയോഗത്തിനായി ബ്രാന്റഡ് വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും ഒക്കെ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളെ കഷ്ടത്തിലാക്കുകയാണ് താരമെന്ന് പറഞ്ഞുകേള്‍ക്കുന്നു. അമലയുടെ ഇത്തരം പിടിവാശികളോട് നടന്‍ വിജയ് പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തലൈവയുടെ സെറ്റില്‍ വച്ചാണേ്രത അമലയുടെ ചെയ്തികളില്‍ വിജയയ്ക്ക് നിയന്ത്രണം നഷ്ടമായത്.

ഇപ്പോള്‍ ഒരു ചിത്രത്തിന് ഒരുകോടി രൂപയാണ് അമല വാങ്ങുന്നതെന്നാണ് കേള്‍ക്കുന്നത്, തനിയ്ക്ക് മാത്രമല്ല തന്റെ കൂടെയുള്ളവര്‍ക്കും നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്നും കൂടിയ പ്രതിഫലം വാങ്ങിനല്‍കുന്നതും അമലയുടെ സ്റ്റൈലാണത്രേ.

ലാല്‍ ജോസിന്റെ നീലത്താമരയെന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തായിരുന്നു അമലയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് കുറച്ചുനാളത്തേയ്ക്ക് താരത്തിന് മികച്ചറോളുകളൊന്നും ലഭിച്ചില്ല. തമിഴില്‍ അഭിനയിച്ച ആദ്യ ചിത്രം വെളിച്ചംകണ്ടുമില്ല. പിന്നീടാണ് 2010ല്‍ വീരശേഖര്‍, സിന്ധുസമവേലി തുടങ്ങിയ ചിത്രങ്ങള്‍ അമലയുടേതായി പുറത്തിറങ്ങിയത്. ഇവയും ക്ലിക്കായില്ല. അതുകഴിഞ്ഞെത്തിയ പ്രഭുസോളമന്റെ മൈനയാണ് യഥാര്‍ത്ഥത്തില്‍ അമല പോള്‍ എന്ന താരത്തിന്റെ ഉദയത്തിന് കാരണമായ ചിത്രം. തുടര്‍ന്നങ്ങോട്ട് തെന്നിന്ത്യയില്‍ അമലയുടെ താരമൂല്യം ഉയരുകയായിരുന്നു. തെലുങ്കിലും ഇപ്പോള്‍ പൊന്നുംവിലയുള്ള നായികയാണ് അമല.

എന്തായാലും ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന രീതിയിലാണ് അമല മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ വിജയിയെ പോലുള്ള താരങ്ങള്‍ ഇതിനോട് അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അമലയ്ക്ക് അധികകാലം ലൈംലൈറ്റില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നകാര്യത്തില്‍ സംശയമില്ല. പണ്ടും ഇപ്പോഴും അഹങ്കാരികളെന്ന് പേരെടുത്തവരെ വച്ചുപൊറുപ്പിക്കുന്ന രീതി സിനിമാലോകത്തിനില്ല.

English summary
Reports says that actor Amala Paul's adamant attitude making headache for producers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam