നടി അമല പോൾ രണ്ടാമതും വിവാഹിതയായി? നടിയുടെ വിവാഹ ചിത്രങ്ങൾ പുറത്ത്
നടി അമല പോള്‍ രണ്ടാമതും വിവാഹിതയായതായി സൂചന. ദിവസങ്ങള്‍ക്ക് മുന്‍പ് കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി ഇതിനൊരു സൂചന നല്‍കിയിരുന്നു. ഒടുവില്‍ ഇരുവരും വിവാഹിതരായി എന്ന തരത്തിൽ വാർത്തകൾ വന്നിരിക്കുകയാണ്. അമലയുടെ സുഹൃത്തും മുംബൈയില്‍ ഗായകനുമായ ഭവ്‌നിന്ദര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രങ്ങൾ നിന്നുമാണ് വിവാഹ വാര്‍ത്ത എല്ലാവരും അറിയുന്നത്.
രസകരമായ കാര്യം ത്രോ ബാക്ക് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഭവ്‌നിന്ദര്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഇതോടെ ഇരുവരുടെയും വിവാഹം നേരത്തെ കഴിച്ചിരുന്നെന്ന സൂചനയാണ് തരുന്നത്. പരമ്പരാഗതമായ രാജസ്ഥാനി വധു വരന്മാരുടെ ലുക്കിലാണ് ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതുവരെയും നടിയോ ഭവ്നിന്ദറോ വിവാഹത്തെ കുറിച്ച് പറയാത്തതിനാല്‍ ഇത് സത്യമാണോ എന്ന കൃത്യം വിവരം ഇനിയും ലഭിച്ചിട്ടില്ല.

തനിക്ക് ജീവിതത്തില്‍ ഒരു പ്രിയപ്പെട്ട കൂട്ടുകാരന്‍ ഉണ്ടെന്നുള്ള കാര്യം നിരവധി അഭിമുഖങ്ങളില്‍ അമല വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ആടൈ എന്ന സിനിമയുടെ പ്രമോഷനിടെ 'ഉപാധികളില്ലാതെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം എനിക്ക് കാണിച്ച് തന്നുവെന്നും എനിക്കായി സമയം ചെലവഴിക്കാന്‍ സ്വന്തം ജോലിയും കരിയറും ത്യജിച്ചുവെന്നുമെല്ലാം അമല പറഞ്ഞിരുന്നു. എന്നാല്‍ അത് ആരാണെന്ന് മാത്രം പറഞ്ഞിരുന്നില്ല. ഒടുവില്‍ ഹോളി ആഘോഷങ്ങളുടെ ഭാഗമായി അമല പങ്കുവെച്ച ചിത്രങ്ങളില്‍ സുഹൃത്തുമുണ്ടായിരുന്നു.

പിന്നാലെ അമല പറഞ്ഞിരുന്ന ആ പ്രണയ നായകന്‍ ഭവ്‌നിന്ദറാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. ഇപ്പോള്‍ വിവാഹത്തിന്റെതായി നിരവധി ഫോട്ടോസ് പുറത്ത് വന്നു. അമലയുടെ നെറ്റിയില്‍ സിന്ദുരം ചാര്‍ത്തുന്നതും പരസ്പരം കൈകോര്‍ത്ത് നടന്ന് പോകുന്നതും ചുംബിക്കുന്നതുമടക്കം വെറൈറ്റി ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഫോട്ടോ വൈറലായതോടെ വിവാഹക്കാര്യം കാട്ടൂതീ പോലെ പടര്‍ന്നു. ഇനി നടി തന്നെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കുമെന്നാണ് കരുതുന്നത്.

അമലയുടേത് ഇത് രണ്ടാം വിവാഹമായിരുന്നു. നേരത്തെ തമിഴ് സംവിധായകന്‍ എഎല്‍ വിജയിയും അമലയും വിവാഹിതരാവുകയും ആ ബന്ധം വേര്‍പിരിയുകയും ചെയ്തിരുന്നു. 2011 ല്‍ വിജയ് സംവിധാനം ചെയ്ത് അമല പോള്‍ നായികയായ ദൈവ തിരുമകള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ഇരുവരും അടുപ്പത്തിലാകുന്നത്. ശേഷം ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. 2014 ല്‍ അമലയും വിജയും വിവാഹതിരായി. ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം.

രണ്ട് വര്‍ഷം മാത്രമേ ഈ ബന്ധം മുന്നോട്ട് പോയോള്ളു. 2016 ല്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറഞ്ഞു. 2017 ല്‍ നിയമപരമായി ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം എഎല്‍ വിജയ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം സിനിമയില്‍ സജീവമായി തുടരുകയായിരുന്നു അമല.


Click it and Unblock the Notifications