»   » 'ധനുഷുമായുള്ള ബന്ധം' നാണക്കേടുണ്ടാക്കി, വിവാഹമോചനത്തിന്റെ കാരണത്തെ കുറിച്ച് അമല പോള്‍

'ധനുഷുമായുള്ള ബന്ധം' നാണക്കേടുണ്ടാക്കി, വിവാഹമോചനത്തിന്റെ കാരണത്തെ കുറിച്ച് അമല പോള്‍

Posted By: Rohini
Subscribe to Filmibeat Malayalam

അമല പോളും സംവിധായകന്‍ എ എല്‍ വിജയ് യും മായുള്ള വിവാഹ മോചനത്തിന് പല കാരണങ്ങളും പറഞ്ഞു കേട്ടു. നടിയുടെ വസ്ത്രധാരണത്തിലെ പിഴവുകളാണെന്നും അഭിനയമോഹമാണെന്നും ധനുഷുമായുള്ള അവിഹിത ബന്ധമാണെന്നും വരെ വാര്‍ത്തകള്‍ പ്രചരിച്ചു.

ഉന്ന പാത്താ ഡൈവേഴ്സ് ആണ ഫീലേ ഇല്ലയേ ഡീ.. അമല പോളിന്റെ 'സെക്‌സി' ചിത്രങ്ങള്‍ ട്രോളന്മാര്‍ വിടില്ല!

ധനുഷുമായി ബന്ധപ്പെടുത്തി വന്ന വാര്‍ത്തകളാണ് തന്നെ ഏറെ വേദനിപ്പിച്ചു എന്നും നാണക്കെടുത്തി എന്നും അമല പോള്‍ പറയുന്നു. വിവാഹ മോചനത്തിന് ആരും കാരണക്കാരല്ല എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ അമല വ്യക്തമാക്കി.

ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചയാള്‍

വിജയ് യുമായുള്ള വ്യത്യസ്ത കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ബന്ധം വഷളാകാന്‍ കാരണം. ഈ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ച നല്ല സുഹൃത്താണ് ധനുഷ് എന്ന് അമല പറയുന്നു.

എങ്ങിനെ തോന്നി..?

ധനുഷിനെ കുറിച്ച് അങ്ങനെ ചിന്തിക്കാന്‍ തന്നെ എങ്ങിനെ തോന്നി? എന്റെ വിവാഹ മോചനം നടക്കരുത് എന്നാഗ്രഹിച്ച് കാര്യങ്ങള്‍ പരിഹരിക്കാന്‍ കൂടെ ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം.

സുഹൃത്തും വഴികാട്ടിയും

നല്ലൊരു സുഹൃത്തും വഴികാട്ടിയുമാണ് എനിക്ക് ധനുഷ്. അങ്ങനെയുള്ള ഒരാളുടെ പേര് ചേര്‍ക്കുമ്പോള്‍ വേദന തോന്നും. ധനുഷെന്നല്ല, ആരുമായും എനിക്കൊരു ബന്ധവുമില്ല എന്ന് അമല വ്യക്തമാക്കി

നാണക്കേടായിപ്പോയി

ഒരു കാരണവുമില്ലാതെ എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ ധനുഷിന്റെ പേര് വലിച്ചിഴച്ചതില്‍ അതിയായ ദുഃഖമുണ്ടായി. ഈ വാര്‍ത്ത തനിക്ക് നാണക്കേടുണ്ടാക്കി എന്നും അമല പറയുന്നു.

വിഐപി ടുവില്‍ അഭിനയിക്കുന്നത്

ധനുഷിനൊപ്പം വട ചെന്നൈ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ് അമലയുടെ വിവാഹ മോചന വാര്‍ത്ത പുറത്ത് വന്നത്. പിന്നാലെ വിഐപി ടുവിലും അമല നായികയാകുന്ന വാര്‍ത്ത വന്നു. വിഐപി ആദ്യ ഭാഗത്ത് നായികയായിരുന്നതിനാലാണ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നത് എന്നും അല്ലാതെ ആരുടെയും ശുപാര്‍ശ കൊണ്ടല്ല എന്നും അമല വ്യക്തമാക്കി.

എന്നെ ഒഴിവാക്കിയില്ല

വിജയ് യുമായുള്ള വിവാഹ മോചനത്തിന് ശേഷം അമലയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എന്നെ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല എന്നും ഒരു പെണ്ണായത് കൊണ്ടാണ് ഇത്തരത്തിലുള്ള അപവാദ പ്രചരണങ്ങള്‍ തനിക്കെതിരെ ഉണ്ടാകുന്ന് എന്നും അമല പറയുന്നു.

English summary
Hot actress Amala Paul who recently ended her two year marriage with director Vijay has at last opened up about media speculations that Dhanush had a part in her unfortunate split. Amala has made it clear that there were irreconcilable differences between her and Vijay and contrary to the rumors it was Dhanush who tried his best to patch things between the couple.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam