അന്ന് ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ ബുദ്ധിമുട്ടി! ഇപ്പോള്‍ ശരിക്കും ഗര്‍ഭിണിയും, ആടുജീവിതത്തെ പറ്റി അമല പോള്‍

തന്റെ കുഞ്ഞുവാവയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നടി അമല പോള്‍. അധികം വൈകാതെ കുഞ്ഞ് ജനിക്കുമെന്ന കാര്യം നടി പുറംലോകത്തെ അറിയിച്ചിരുന്നു. അതേ സമയം ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് തന്റെ ഗര്‍ഭകാലം ആഘോഷമാക്കുകയാണ് നടിയിപ്പോള്‍. ഇതിനൊപ്പം അമല നായികയായി അഭിനയിച്ച ആടുജീവിതം എന്ന സിനിമയുടെ റിലീസും ഉണ്ടാവും.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം മാര്‍ച്ച് ഇരുപത്തിയെട്ടിന് റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളിലാണ് അമല പങ്കെടുത്ത് കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ തന്റെ യഥാര്‍ഥ ഗര്‍ഭകാലത്തെ കുറിച്ചും സിനിമയില്‍ ഗര്‍ഭിണിയായതിനെ പറ്റിയും നടി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

amala-paul-prithvi

ആടുജീവിതത്തിന്റെ റിലീസിനെ താന്‍ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണെന്നാണ് അമല പറഞ്ഞത്. മാത്രമല്ല ഈ സിനിമയുടെ ചിത്രീകരണം നടന്നതിനെ പറ്റിയും നടി സംസാരിച്ചു. 2018 ലായിരുന്നു താന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. വളരെ കുറച്ചേയുള്ളുവെങ്കിലും തന്റെ സീനുകള്‍ നേരത്തെ ചിത്രീകരിച്ചു. ആ സമയത്ത്, കഥാപാത്രത്തിന് വേണ്ടി ഗര്‍ഭിണിയായി അഭിനയിക്കുകയും ചെയ്തു. അന്ന് നിറവയര്‍ കാണിക്കാന്‍ വേണ്ടി ചില സൂത്രപ്പണികളാണ് ചെയ്തത്.

ഗര്‍ഭിണിയുടെ വയര്‍ പുറത്തേക്ക് കാണിക്കാനായി വയറ് പൊതിഞ്ഞ് കെട്ടി വെക്കേണ്ടതായിട്ട് വന്നു. എന്നാല്‍ രസകരമായ കാര്യം ഈ ചിത്രം ഇ2024 ല്‍ ബിഗ് സ്‌ക്രീനിലേക്ക് എത്തുമ്പോള്‍ താന്‍ ശരിക്കും ഗര്‍ഭിണിയാണ് എന്നതാണെന്ന് നടി പറയുന്നു.

amala-paul-prithvi

സൈനുവിലേക്കുള്ള തന്റെ യാത്ര ശരിക്കും ആത്മീയ യാത്രയുമായി ഒത്തുപോകുന്നത് പോലെയാണെന്നും അമല പറഞ്ഞിരുന്നു. ഈ സിനിമ തന്നിലേക്ക് എത്തിയതിനെ പറ്റി സംസാരിക്കുകയായിരുന്നു നടി. കുറച്ച് കാലം മുന്‍പ് സ്വയം ആരാണെന്ന് തിരിച്ചറിയാനായി തന്റെ ഉള്ളിലേക്ക് നോക്കുകയും ആ സമയത്ത് ഹിമാലയത്തിലേക്ക് യാത്ര പോവുകയും ചെയ്തിരുന്നു. യോഗയും ധ്യാനവും പര്യവേക്ഷണവുമൊക്കെ ചെയ്തിരുന്ന ആ സമയത്താണ് ആടുജീവിതമെന്ന സിനിമ തന്നിലേക്ക് വന്നതെന്നാണ് അമല പറയുന്നത്.

ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായ സൈനു എന്ന കഥാപാത്രമാണ് അമല പോള്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെ പറ്റി സംവിധായകന്‍ ബ്ലെസിയില്‍ നിന്ന് തനിക്ക് ലഭിച്ച ഇന്‍പുട്ടിനെ കുറിച്ചും അമല ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. 'കഥയെയും കഥാപാത്രങ്ങളെയും അവരുടെ പശ്ചാത്തലത്തെയും ആഴത്തില്‍ മനസ്സിലാക്കാന്‍ അദ്ദേഹം സഹായിച്ചിരുന്നു.' എന്നാണ് നടി പറയുന്നത്.

കഴിഞ്ഞ വര്‍ഷമാണ് നടി അമല പോള്‍ രണ്ടാമതും ഗര്‍ഭിണിയാവുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ താന്‍ ഗര്‍ഭിണിയാണെന്നും നടി പുറംലോകത്തോട് പറഞ്ഞു. ഇപ്പോള്‍ ഭര്‍ത്താവ് ജഗത് ദേശായിയ്‌ക്കൊപ്പം ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നടി.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X