അമലയ്ക്ക് ഒരു മീശയുടെ കുറവുണ്ടെന്ന് തോന്നുന്നു

By Aswathi

അമല പോളിന് ഒരു മീശ കൂടെ ഉണ്ടാായിരുന്നെങ്കില്‍ ശരി ആണായേനെ. ഒരു മീശയുടെ കുറവ് മാത്രമേ ഈ ഗെറ്റപ്പിന് കുറവുള്ളൂ. കാര്യം പിടിക്കിട്ടിയില്ലേ. കാലത്ത് അമല പോള്‍ തന്റെ ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു. അതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

പുതിയ ഫോട്ടോ ഷൂട്ടൊക്കെ നടക്കുമ്പോള്‍ അമല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും മറ്റും പതിവാണ്. എന്നാല്‍ ഒടുവില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രത്തില്‍ അമല ഒരു ആണ്‍ കുട്ടിയാകാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു.

amala-paul

മുണ്ട് മടക്കിക്കുത്തി കൈ മടക്കുനന്തൊക്കെ കണ്ടാല്‍ തോന്നും അമലയ്‌ക്കൊരു മീശ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന്. ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു ലക്ഷത്തില്‍ കൂടുതല്‍ ലൈക്കുകളാണ് ആമലയുടെ ഈ ചിത്രത്തിന്. അമ്പരന്നു നില്‍ക്കുന്ന ആരാധകരുടെ കമന്റുകള്‍ വേറെ.

കോട്ടയം കുഞ്ഞച്ചന്‍ സ്‌റ്റൈല്‍, ഹേ മിസ്റ്റര്‍ ഇത് ലുങ്കയല്ലേ ഹേ, നടേശാ കൊല്ലണ്ട, ബ്യൂട്ടിഫുള്‍ റൗഡി, തുടങ്ങി അങ്ങനെ നീളുന്നു പതിനേഴായിരത്തില്‍ കൂടുതല്‍ കമന്റുകള്‍. എന്തായാലും അമലയുടെ ലുങ്കി ലുക്ക് ക്ലിക്കായി. ഇനിയൊരു ലുങ്കി ഡാന്‍സുകൂടെ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X