അമലപോള്‍ തന്റെ ആരാധകരയെല്ലാം ഒറ്റ ക്ലിക്കിലൊതുക്കി
കണ്ണും മൂക്കും, ചെരിഞ്ഞും മറിഞ്ഞും അങ്ങനെ സെല്‍ഫി എടുക്കുന്നതിന് പോസൊന്നും ഒരു വിഷയമേയല്ല. അതിന് ഇന്റര്‍നെറ്റ് ലോകത്ത് നല്ല മാര്‍ക്കറ്റുമുണ്ട്. എത്രപോരെ കൊള്ളിച്ച് ഒരു സെല്‍ഫി ഭംഗിയായി എടുക്കുന്നു അതിനാണ് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്നത്.
ലൈക്കാണല്ലോ ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അമല പോളും കഴിഞ്ഞ ദിവസം ഒരു ഉഗ്രന്‍ സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റി. തന്റെ എക്കാലത്തെയും ഇഷ്ടപ്പെട്ട സെല്‍ഫി എന്ന് അടിക്കുറിപ്പും എഴുതി.

കൊല്ലത്ത് ഒരു ചടങ്ങിനെത്തിയപ്പോള്‍ തന്റെ ആരാധകരയെല്ലാം ഒറ്റ ക്ലിക്കില്‍ ഒതുക്കുകയായിരുന്നു അമല പോള്‍. തന്നെ കാണാന്‍ എത്തിയ ആരാധകരുടെ ആര്‍പ്പുവിളിയില്‍ അലിഞ്ഞു പോയ അമല തന്റെ മൊബൈലില്‍ ഒരു സെല്‍ഫിയ്ക്ക് പോസുകൊടുത്തു. ബാക്ക്ഗ്രൗണ്ട് ആരാധകരും.
ഇത്രയധികം സ്‌നേഹം ഒരുമിച്ച് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഇവരുടെ ആവേശം തന്നെ അത്ഭുതപ്പെടുത്തിയെന്നും അമല പറയുന്നു. കൊല്ലത്ത് വച്ചാണ് ചടങ്ങ് നടന്നത്. എന്നാല്‍ അമല ഫോട്ടോയ്‌ക്കൊപ്പം പോസ്റ്റിയ ക്യാപ്ഷനില്‍ തിരുവനന്തപുരം എന്നാണുള്ളത്. ഒരു ആരാധകന്‍ കമന്റില്‍ അത് ചൂണ്ടിക്കാട്ടിയപ്പോള്‍ അമല അത് തിരുത്തി.


Click it and Unblock the Notifications