ധനുഷിനും ടീമിനുമൊപ്പം പെയിന്റില്‍ കുളിച്ച് അമലാ പോള്‍! വൈറലായി നടിയുടെ പോസ്റ്റ്! കാണൂ
അമല പോളിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായ സിനിമയായിരുന്നു വിഐപി 2. വേലൈ ഇല്ലാ പട്ടധാരിയുടെ രണ്ടാം ഭാഗമായി എത്തിയ സിനിമയില്‍ ശാലിനി രഘുവരനായി നടി വീണ്ടുമെത്തിയിരുന്നു. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്ത സിനിമയില്‍ ധനുഷിനൊപ്പം ശ്രദ്ധേയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചിരുന്നത്. 2017ല്‍ പുറത്തിറങ്ങിയ സിനിമ ഇപ്പോഴും ആരാധകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. വിഐപി 2 ഷൂട്ടിംഗ് സമയത്ത് എടുത്തൊരു ചിത്രം കഴിഞ്ഞ ദിവസം അമല പോള്‍ പങ്കുവെച്ചിരുന്നു.
സിനിമയുടെ ഷൂട്ടിംഗിന് ശേഷം പെയിന്റില്‍ കുളിച്ചുനില്‍ക്കുന്ന ഒരു ചിത്രമായിരുന്നു നടി പങ്കുവെച്ചത്. ഒരു ഷോട്ട് പെര്‍ഫക്ട് ആയി എടുത്ത ശേഷമായിരുന്നു ഈ ആഘോഷമെന്ന് അമല തന്റെ പോസ്റ്റില്‍ കുറിച്ചിരുന്നു. ചിത്രങ്ങളില്‍ അമലയ്‌ക്കൊപ്പം ധനുഷ്, സംവിധായിക സൗന്ദര്യ രജനീകാന്ത്, ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ തുടങ്ങിയവരെയും കാണിക്കുന്നുണ്ട്.

ധനുഷിനും അമലയ്ക്കുമൊപ്പം കാജോളും വി ഐപി 2വില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ധനുഷിന്റെ തന്നെ കഥയില്‍ ഒരുങ്ങിയ ചിത്രം എസ് താണുവും നടനും ചേര്‍ന്നായിരുന്നു നിര്‍മ്മിച്ചിരുന്നത്. വിവേക്, റിതു വര്‍മ്മ, സമുദ്രക്കനി, ഹൃഷികേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചു. സീന്‍ റോള്‍ഡന്‍ ഒരുക്കിയ പാട്ടുകളും വിഐപി 2വിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











