അമല പോള്‍ ഗര്‍ഭിണി ?
ഈ കഴിഞ്ഞ ജൂണ്‍ 12നാണ് തമിഴ് സംവിധായകന്‍ എഎല്‍ വിജയ് യും മലയാളിയും തെന്നിന്ത്യന്‍ നടിയുമായ അമല പോളും തമ്മില്‍ വിവാഹിതരായത്. ക്രിസ്റ്റന്‍ മതാചാര പ്രകാരം വിവാഹ നിശ്ചയവും ഹിന്ദു മതാചാര പ്രകാരം നടന്ന വിവാഹവും മലയാളത്തിലും തമിഴിലും ആഘോഷമായിരുന്നു.
ഇപ്പോള്‍ താര ദമ്പതികളെ കുറിച്ച് ഒരു സന്തോഷ വാര്‍ത്ത കേള്‍ക്കുന്നു. അതെ, അമല പോള്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്നത്രെ. താരത്തിന്റെ ഔദ്യോഗികല ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് വാര്‍ത്തകള്‍ക്ക് അടിസ്ഥാനം.

ഇന്ന് (26-10-2014) അമല പോളിന്റെ ജന്മദിനമാണ്. ഒരു പെണ്ണെന്ന നിലയില്‍ എനിക്ക് എന്റെ വിജയ് ഏറ്റവും വലിയ ഒരു സമ്മാനം തന്നെന്നും ഒരിക്കലും അത് സര്‍പ്രൈസ് അല്ലെന്നുമൊക്കെയാണ് പോസ്റ്റില്‍ പറയുന്നത്. ഞാന്‍ ഒരു ഭാഗ്യമുള്ള കുട്ടിയാണെന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തീരുന്നത്.
വിവാഹ ശേഷവും അഭിനയം തുടരുന്ന അമല ഇനി കുറച്ച് അവധിയെടുത്തേ തീരു. മലയാളത്തില്‍ നിവിന്‍ പോളിയുടെ നായികയാകുന്ന 'മിലി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മോഹന്‍ലാലിന്റെ നായികയായി 'ലൈല ഓ ലൈല'യാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











