അമല പോള്‍ മുത്തശ്ശിയെ ഓര്‍ത്തു പോകുന്നു
ഗോസിപ്പുകള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അമല പോളും തമിഴ് സംവിധായകന്‍ വിജയ് യും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു. അമലയുടെ അമ്മ തന്നെയായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്. ഇപ്പോള്‍ അമല കേരളത്തിലെ തന്റെ വീട്ടില്‍ അവധി ആഘോഷിക്കുകയാണ്.
വിഷുവും ഈസ്റ്ററും വീട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാനാണ് അമല ജന്മനാട്ടില്‍ തിരിച്ചെത്തിയത്. എല്ലാവര്‍ക്കുമൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന സന്തോഷമുണ്ടെങ്കിലും അവിടെയെത്തിയപ്പോള്‍ അമലയ്ക്ക് പഴയകാലങ്ങളൊക്കെ വല്ലാതെ 'മിസ്' ചെയ്യുന്നതുപോലെ. പ്രത്യേകിച്ച് മുത്തശ്ശിയെ.

ഫേസ്ബുക്കിലൂടെയാണ് അമല തന്റെ മുത്തശ്ശിയെയും നടിയാവുന്നതിന് മുമ്പള്ള ഈസ്റ്റര്‍ ആഘോഷങ്ങളെയും കുറിച്ച് പറഞ്ഞത്. 'ഈ ആഴ്ച ഞാന്‍ എന്റെ വീട്ടുകാര്‍ക്കൊപ്പം ചെലവഴിക്കുകയാണ്. ഒരുപാട് ചിന്തകള്‍ ഓര്‍മയില്‍. കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് ചര്‍ച്ചില്‍ പോകുന്നതും ആ സന്തോഷവും, പക്ഷെ മുത്തശ്ശി നിങ്ങള്‍ക്കു പകരക്കാരിയായി ആര്‍ക്കും നില്‍ക്കാന്‍ കഴിയില്ല. നിങ്ങളുടെ സാമിപ്യം തരുന്ന സന്തോഷം തിരകെ തരാന്‍ ഒന്നിനും കഴിയില്ല. നിങ്ങളില്‍ നിന്ന് ഞാന്‍ വ്യത്യസ്തമായ ഒരു വാത്സല്യം അനുഭവിച്ചിരുന്നു- അമല എഴുതി.
തമിഴകത്ത് മിവച്ച നടിയെന്ന് തെളിയിച്ച അമല 'റണ്‍ ബേബി റണ്‍' എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. പോയ വര്‍ഷം ചെയ്ത 'ഒരു ഇന്ത്യന്‍ പ്രണയ കഥ'യും പ്രേക്ഷക ശ്രദ്ധ നേടി. അടുത്തതായി മോഹന്‍ലാലിനൊപ്പം വീണ്ടുമൊരു ചിത്രത്തിന്റെ തിരക്കിലാണ് അമല. 'ലൈല ഓ ലൈല' എന്നാണ് ചിത്രത്തിന്റെ പേര്‍.


Click it and Unblock the Notifications











