»   » വിവാഹ മോചനം നടന്നോളും, സിനിമ ഉപേക്ഷിക്കാന്‍ തയ്യാറല്ല; അമല പോളിന് കന്നടയില്‍ തിരക്കേറുന്നു

വിവാഹ മോചനം നടന്നോളും, സിനിമ ഉപേക്ഷിക്കാന്‍ തയ്യാറല്ല; അമല പോളിന് കന്നടയില്‍ തിരക്കേറുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമ ഉപേക്ഷിച്ച് അമല പോള്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണ് എന്ന് എല്‍ വിജയ് യുടെ വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും അമല കണക്കിലെടുക്കുന്നതേയില്ല. തന്റെ സിനിമാ തിരക്കുകളുമായി മുന്നോട്ട് പോകുകയാണ് താരം.

വിജയ് യുമായുള്ള വിവാഹ മോചനം; അമല പോളിനെ തമിഴകത്ത് നിന്നും ഒഴിവാക്കുന്നു?

തമിഴ് സംവിധായകന്‍ എല്‍ വിജയ് യുമായുള്ള വിവാഹ മോചനത്തോടെ തമിഴില്‍ അമലയ്ക്ക് അവസരം കുറഞ്ഞു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും അമല ഇപ്പോള്‍ ശ്രദ്ധിയ്ക്കുന്നത് കന്നട സിനിമയിലാണ്. തുടര്‍ന്ന് വായിക്കാം...

സുദീപിനൊപ്പം കന്നടയില്‍ അരങ്ങേറുന്നു

സുദീപ് നായകനാകുന്ന ഹെബ്ബുലി എന്ന ചിത്രത്തിലൂടെ കന്നട സിനിമയിലേക്ക് അരങ്ങേറുകയാണ് അമല പോള്‍. ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്

വേലയില്ലാ പട്ടധാരി കന്നടയിലേക്ക്

സുദീപിന്റെ ചിത്രത്തിന് പുറമെ മറ്റൊരു കന്നട ചിത്രം കൂടെ അമല ഏറ്റെടുത്തിട്ടുണ്ട്. അമലയും ധനുഷും താരജോഡികളായി തമിഴില്‍ ഒരുങ്ങിയ വേലയില്ലാ പട്ടധാരിയുടെ കന്നട റീമേക്കില്‍ അമല തന്നെയാണത്രെ നായിക. ചിത്രത്തിന്റെ സംവിധായകന്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

തമിഴില്‍ വീണ്ടും ധനുഷിനൊപ്പം

അതേ സമയം തമിഴിലും ഒരു ചിത്രം അമല ഏറ്റെടുത്തിട്ടുണ്ട്. ധനുഷ് നായകനാകുന്ന വട ചെന്നൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ ആരംഭിയ്ക്കും.

വിവാഹ മോചനം നടക്കുന്നു, അമല തിരക്കില്‍

തുടരെ തുടരെ സിനിമകള്‍ ഏറ്റെടുത്തതാണ് അമല പോളും വിജയ് യും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണം എന്നാണ് പരക്കെ സംസാരം. എന്നാല്‍ വിശ്വാസം നഷ്ടപ്പെട്ടതാണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ചത് എന്ന് വിജയ് പറയുന്നു. എന്തായാലും വിവാഹ മോചനം ഒരു വഴിയേ നടക്കുമ്പോള്‍ അമല സിനിമാ തിരക്കുകളുമായി മുന്നോട്ട് പോകുകയാണ്.

English summary
It was announced earlier that the Dhanush-starrer Velai Illa Pattadhari (VIP) will be remade in Kannada. Now we hear that Amala Paul, who played Shalini in the original, will reprise her role in the Kannada version.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam