»   » നിവിന്‍ പോളി ചിത്രത്തില്‍ നിന്നും അമല പോളിനെ പുറത്താക്കിയതാണോ? താരത്തിന്റെ മറുപടി?

നിവിന്‍ പോളി ചിത്രത്തില്‍ നിന്നും അമല പോളിനെ പുറത്താക്കിയതാണോ? താരത്തിന്റെ മറുപടി?

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം ഇപ്പോള്‍. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരം കൂടിയാണ് അമല പോള്‍. ചിത്രത്തില്‍ നിന്നും മാറ്റിയതിനെക്കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണവുമായി താരം ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.

മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ഒന്നിപ്പിക്കാന്‍ ലിജോയ്ക്ക് കഴിഞ്ഞില്ല, കാരണം എന്തായിരുന്നു?

മോഹന്‍ലാലിനെ വിറപ്പിച്ച റാവുത്തര്‍ വീണ്ടും മലയാളത്തില്‍ വരുമോ? താരത്തിന്റെ മറുപടി?

പൃഥ്വിയുടെ കുറവ് മമ്മൂട്ടിയെ അറിയിക്കില്ല, കുഞ്ഞാലി മരക്കാരെക്കുറിച്ച് ആശങ്കപ്പെടേണ്ട!

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നായികയായ അമല പോളിന്റെ ലുക്കും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. അതിന് ശേഷമാണ് അപ്രതീക്ഷിതമായി ഈ വാര്‍ത്ത എത്തിയത്. ഇതോടെ ആരാധകര്‍ ആകെ നിരാശയിലായി. പല തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചത്.

അമല പോളിനെ മാറ്റിയതിന് പിന്നില്‍

കായംകുളം കൊച്ചുണ്ണിയില്‍ നിന്നും അമല പോളിനെ മാറ്റിയതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്. നായികയെ മാറ്റിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സംവിധായകന്‍ പറഞ്ഞത്

അമല പോളിന്റെ ഡേറ്റ് ലഭ്യമല്ലാത്തിനാലാണ് താരത്തിനെ ഈ ചിത്രത്തില്‍ നിന്നും മാറ്റിയതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് നായികയെ മാറ്റിയതായി അറിയിച്ചത്.

നായികയായി എത്തുന്നത്

തമിഴ് താരം പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൃഥ്വിരാജ് ചിത്രമായ എസ്രയിലെ നായിക പ്രിയയായിരുന്നു. സിനിമയുടെ ചിത്രീകരണം കാസര്‍ഗോഡ് വെച്ച് പുരോഗമിക്കുകയാണ്.

സ്വയം പിന്‍മാറിയതാണ്

ഡേറ്റില്ലാത്തതിനാല്‍ ചിത്രത്തില്‍ നിന്നും താന്‍ സ്വയം ഒഴിവായതാണെന്ന് അമല പോള്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. അമലയുടെ പിന്‍മാറ്റവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് താരം വിശദീകരണവുമായി എത്തിയത്.

തമിഴില്‍ തിരക്കോട് തിരക്ക്

തമിഴില്‍ അമലയുടേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. അതിനിടയില്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോഴാണ് പിന്‍മാറുന്നതെന്നും താരം പറയുന്നു.

നിവിന്‍ പോളിക്ക് ലഭിക്കുന്ന സ്വീകാര്യത

മലയാളത്തില്‍ മാത്രമല്ല തമിഴിലും മികച്ച സ്വീകാര്യത ലഭിക്കുന്ന താരമാണ് നിവിന്‍ പോളി. കായംകുളം കൊച്ചുണ്ണിയെന്ന സിനിമ പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. പറ്റെ വെട്ടിയ മുടിയും പിരിച്ച കൊമ്പന്‍ മീശയുമായുള്ള താരത്തിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
Amala Paul's response abou Kayamkulam Kochunni's walkout.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam