ചുറ്റിലും നുണകള്‍ മാത്രം, സിനിമ വിടാന്‍ ആലോചിച്ചിരുന്നു എന്ന് അമല പോള്‍

അമല പോള്‍ ഇപ്പോള്‍ പല കാരണങ്ങള്‍ക്കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരയ്ക്കുകയാണ്. ആടൈ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വന്നതു മുതലേ ചിത്രത്തെ പറ്റിയുള്ള വിവാദങ്ങളും വിര്‍ശനങ്ങളും അതോടൊപ്പം ധീരത കാണിച്ചതിനുള്ള അഭിനന്ദനങ്ങളും അമല പോളിന് കിട്ടിക്കൊണ്ടിരിയ്ക്കുന്നുണ്ടായിരുന്നു. ആടൈയുടെ ട്രെയിലറും ഇറങ്ങിയതോടെ അത് തികഞ്ഞു.

ആടൈ സിനിമ ഏറ്റെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ അമല പോള്‍ വെളിപ്പെടുത്തി. സ്ത്രീപക്ഷ ചിത്രമെന്ന് പറഞ്ഞ് വന്നുകൊണ്ടിരുന്നതെല്ലാം വലിയ വലിയ നുണകളായിരന്നു. പീഡിപ്പിക്കപ്പെട്ട സ്ത്രീ എങ്ങിനെ കഷ്ടപ്പെട്ടു മുന്നേറുന്നു, അല്ലെങ്കില്‍ ഒരു ഭയങ്കരമായ പെണ്ണ് ഭര്‍ത്താവിനെ പിന്തുണച്ച് ജീവിതത്തില്‍ മുന്നേറുന്നു, അല്ലെങ്കില്‍ ത്യാഗം സഹിക്കുന്ന അമ്മ അങ്ങനെയുള്ള നുണകള്‍ മാത്രമാണ് സ്ത്രീപക്ഷ ചിത്രമെന്ന് പറഞ്ഞ് വന്നുകൊണ്ടിരുന്നത്.

amalapaul

ഒരു സിനിമാ ഇന്റസ്ട്രിയില്‍ നില്‍ക്കുമ്പോള്‍, ഒരു അഭിനേത്രി എന്ന നിലയില്‍ ഇങ്ങനെ നുണകള്‍ പറയുന്ന സിനിമകളില്‍ അഭിനയിക്കേണ്ടതില്ല എന്ന് ഞാന്‍ ആലോചിച്ചു തുടങ്ങി. മാനേജരോട് ഇക്കാര്യം പറയുകയും ചെയ്തു. അപ്പോഴാണ് ആടൈ എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വന്നത്.


ആദ്യം അതിന്റെ സിനോപ്‌സിസ് മാത്രമാണ് വായിച്ചത്. വായിച്ചതും ഞാന്‍ ഞെട്ടിപ്പോയി. ഹോളിവുഡ് ബോളിവുഡ് ചിത്രത്തെ വെല്ലുന്ന സിനിമ, തമിഴിലാണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇംഗ്ലീസ് സിനിമയുടെ റീമേക്ക് അല്ലല്ലോ എന്ന് വരെ ഞാന്‍ ചോദിച്ചിട്ടുണ്ട്. ആടൈ സിനിമ എനിക്കൊരു എനര്‍ജ്ജി തന്നു.

പലരും ചോദിച്ചു ഈ സിനിമ പരാജയപ്പെട്ടാലോ.. അത് ഏറ്റവും വലിയ തിരച്ചടിയായിരിക്കില്ലേ എന്ന്. അത് ആര് കാര്യമാക്കുന്നു എന്നാണ് അമല ചോദിക്കുന്നത്. ഒരു സിനിമയ്ക്ക് ഒരു ലക്ഷ്യസ്ഥാനമുണ്ട്. ഈ സിനിമ ഇങ്ങനെയാണ്- അമല പോള്‍ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X