നീ വാനവില്ലാ...! അമലാ പോള്‍ ചിത്രം ആടൈയിലെ വിഡിയോ ഗാനം പുറത്ത്, കാണാം
അമലാ പോളിന്റെതായി അടുത്തിടെ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ആടൈ. റിലീസിന് മുന്‍പ് വിവാദത്തില്‍പ്പെട്ട സിനിമയ്ക്ക് മികച്ച പ്രതികരണം തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നു. നടിയുടെ അര്‍ദ്ധന നഗ്നയായിട്ടുളള പോസ്റ്ററുകളും രംഗങ്ങളുമാണ് ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ വരാന്‍ കാരണമായത്.
ആടൈയില്‍ കാമിനി എന്ന ബോള്‍ഡായിട്ടുളള ഒരു കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിച്ചിരുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

നീ വാനവില്ലാ എന്ന തുടങ്ങുന്ന ഗാനമാണ് ആടൈയുടെതായി പുറത്തുവന്നിരിക്കുന്നത്. വി സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്തിരുന്നത്.
മറ്റു പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചിട്ടാണ് ആടൈ സ്വീകരിച്ചതെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ അമല പോള്‍ വെളിപ്പെടുത്തിയിരുന്നു. കാര്‍ത്തിക്ക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് പ്രദീപ് കുമാറാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളുമെല്ലാം തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications











