twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പപ്പ മരിച്ചതോടെ ജീവിതം മാറി! വിഷാദത്തെ അതിജീവിച്ച് അമല പോളും അമ്മയും! വികാരധീനയായി താരം കുറിച്ചത്

    |

    തെന്നിന്ത്യന്‍ സിനിമയിലെ പ്രധാന അഭിനേത്രികളിലൊരാളാണ് അമല പോള്‍. വൈവിധ്യമാര്‍ന്ന അഭിനയ പ്രകടനങ്ങളുമായെത്തിയ താരത്തെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെയാണ് താരം അഭിനയിക്കാറുള്ളത്. സംവിധായകനായ എഎല്‍ വിജയ് യുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷമായാണ് താരം വീണ്ടും വിവാഹിതയായത്. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മുംബൈയില്‍ നിന്നുള്ള ഗായകനായ ഭവ്‌നിന്ദര്‍ സിങാണ് താരത്തെ ജീവിതസഖിയാക്കിയത്.

    താന്‍ പ്രണയത്തിലാണെന്ന സൂചനയുമായി താരം നേരത്തെ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തുന്ന താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി പപ്പയെ നഷ്ടമായപ്പോള്‍ താനും അമ്മയും വിഷാദത്തിലേക്ക് പോവുമായിരുന്നു. എന്നാല്‍ സഹോദരനും പ്രിയപ്പെട്ടവരും ചേര്‍ന്ന് തങ്ങളെ ഫീനിക്‌സ് പക്ഷികളെപ്പോലെ പറന്നുയര്‍ത്തുകയായിരുന്നുവെന്ന് താരം പറയുന്നു. ജനുവരിയിലായിരുന്നു അമല പോളിന്റെ പിതാവായ പോള്‍ വര്‍ഗീസ് അന്തരിച്ചത്.

    പപ്പ മരിച്ചതിന് ശേഷം

    പപ്പ മരിച്ചതിന് ശേഷം

    അച്ഛനമ്മമാരിൽ ഒരാളെ നഷ്ടമാവുമ്പോഴുള്ള അനുഭവം വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനാകില്ല. അതൊരു വലിയ വീഴ്ച്ചയാണ്. അന്ധത നിറഞ്ഞ ഇരുട്ടിലേക്കുള്ള വീഴ്ച്ച. വേറിട്ട വികാരങ്ങളും നമ്മളെ അപ്പോള്‍ വേട്ടയാടും. ക്യാന്‍സര്‍ ബാധിതനായി എന്റെ പപ്പ മരിച്ചതിനു ശേഷം പുതിയൊരു ദിശയില്‍ക്കൂടി സഞ്ചരിച്ചു. ആ അനുഭവം എന്നെ പുതിയ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു.

    അടുത്തതിലേക്ക്

    അടുത്തതിലേക്ക്

    വലുതും മനോഹരവുമായ ഒരു ലോകത്താണ് ജീവിക്കുന്നത്. ചെറു പ്രായത്തില്‍ തന്നെ നമ്മള്‍ പല വ്യവസ്ഥിതികളാലും ഉപാധികളാലും ഒരു പെട്ടിക്കുള്ളിലെന്ന പോലെ തുറങ്കലിലാക്കപ്പെടുന്നു. ജയിക്കാനുള്ള ഓട്ടത്തിനിടയില്‍ സ്വയം സ്‌നേഹിക്കാന്‍ നമ്മെ ആരും പഠിപ്പിക്കുന്നില്ല. പെട്ടിക്കുള്ളില്‍ നിന്നും പുറത്തു കടന്ന് നമ്മുടെ ഉള്ളിലെ ഇളംമനസ്സിനെ സാന്ത്വനിപ്പിക്കാനും നമ്മെ ആരും ശീലിപ്പിക്കുന്നില്ല. അതിനിടയില്‍ സ്‌നേഹബന്ധങ്ങളും. ഒരു ബന്ധത്തില്‍ നിന്ന് അടുത്തതിലേക്ക് നമ്മള്‍ ചെല്ലുന്നു.

    ഒന്നുമില്ലാതായിത്തീരുന്നു

    ഒന്നുമില്ലാതായിത്തീരുന്നു

    മുന്‍പത്തേതില്‍ നഷ്ടപ്പെട്ട ആ പകുതി തിരഞ്ഞ് നമ്മള്‍ അടുത്ത ബന്ധത്തിലേക്ക് പോകുന്നു. ആളുകള്‍, വസ്തുക്കള്‍, ജോലി, നൈമിഷകമായ സുഖങ്ങള്‍, അനുഭവങ്ങള്‍ എല്ലാം മാറിമറിഞ്ഞ് ഒടുവില്‍ ഒന്നുമില്ലാതായിത്തീരുന്നു. ഇതിനിടയില്‍ എപ്പോഴാണ് നമ്മള്‍ നമ്മളെ സ്‌നേഹിക്കുന്നത്. നമ്മുടെ നെഗറ്റീവുകളെയും പോസിറ്റീവുകളെയും സ്‌നേഹിക്കുന്നത്.. അതെ ഞാന്‍ മുന്നോട്ടു നീങ്ങാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ധൈര്യത്തോടെ അധികമാരും ചലിക്കാത്ത പാതയിലൂടെ തന്നെ.ഒരു ഒളിച്ചോട്ടമില്ലാതെയെന്നും അമല പോള്‍ കുറിച്ചിട്ടുണ്ട്.

    അമ്മമാരെ സ്നേഹിക്കണം

    അമ്മമാരെ സ്നേഹിക്കണം

    നമ്മുടെ അമ്മമാരെ സ്നേഹിക്കണം അവരെ മറക്കാൻ പാടില്ല. സ്വന്തം ഭര്‍ത്താവ്, മക്കള്‍ എന്നീ വിചാരങ്ങളോടെ മാത്രം കഴിഞ്ഞുകൂടിയവരാണ് അവർ. ജീവിതത്തിൽ എവിടെയും അവർക്ക് സ്റ്റോപ് ഇല്ല. അവർക്കു വേണ്ടി മാത്രം എന്തുകാര്യമാണ് ചെയ്തത്. അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അമല പോള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൃന്ദ, ഭാമ തുടങ്ങി നിരവധി പേരാണ് താരത്തിന്‍റെ പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായി എത്തിയിട്ടുള്ളത്.

    വിഷാദത്തെ അതിജീവിച്ചു

    വിഷാദത്തെ അതിജീവിച്ചു

    വിഷാദത്തിലേക്ക് വഴുതി വീഴുമായിരുന്ന ഞാനും എന്റെ അമ്മയും ഇനി ഫീനിക്‌സ് പക്ഷികളെപ്പോലെ പറന്നുയരാന്‍ ഒരുങ്ങുകയാണ്. സ്നേഹവും ഹീലിങുമാണ് ഇതിനു കാരണമായത്. എന്നെ എപ്പോഴും പിന്തുണയ്ക്കുന്ന എന്റെ സഹോദരനും നന്ദിയുണ്ട്. സങ്കടങ്ങള്‍ അനുഭവിക്കുന്നവര്‍ക്കെല്ലാം സ്‌നേഹം മാത്രമെന്നും അമല പോള്‍ കുറിച്ചിട്ടുണ്ട്.

    English summary
    Amala paul's emotional post about how she overcomes depression
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X