നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു! സംസ്‌കാരം ജനുവരി 23 ന് കൊച്ചിയില്‍

നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു. 61 വയസായിരുന്നു. ആശുപത്രി അധികൃതര്‍ പുറത്ത് വിട്ട പത്രക്കുറിപ്പിലൂടെയാണ് താരപിതാവിന്റെ വിയോഗ വാര്‍ത്ത പുറംലോകമറിയുന്നത്. റെയില്‍വേ ഉദ്യോഗസ്ഥനായ അദ്ദേഹം വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് അറിയുന്നത്.

amala-paul

ജനുവരി 23 ന് മൂന്ന് മണിയ്ക്കും അഞ്ച് മണിയ്ക്കും ഇടയില്‍ കൊച്ചി കുറുപ്പംപടിയിലെ സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ കത്തോലിക്ക പള്ളിയില്‍ വെച്ചാണ് സംസ്‌കാര ചടങ്ങ്. ആനീസ് പോളാണ് ഭാര്യ. അഭിജിത്ത് പോള്‍ മകന്‍. സിനിമാ ലോകത്ത് നിന്നും അല്ലാതെയുമായി നിരവധി പേരാണ് താരപിതാവിന് ആദാരഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയിരിക്കുന്നത്.

മലയാളത്തില്‍ നിന്നും തമിഴിലേക്കും തെലുങ്കിലേക്കുമെത്തിയതോടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് അതിവേഗം പ്രശസ്തയായ നടിയാണ് അമല പോള്‍. നായികയായി ഇപ്പോഴും തിളങ്ങി നില്‍ക്കുകയാണ് നടി. സിനിമയ്ക്ക് അപ്പുറം മോഡലിങ് രംഗത്തും സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X