പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അമലാ പോള്‍! ഏറ്റെടുത്ത് ആരാധകര്‍
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി അമലാ പോള്‍. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങിയ നടിക്ക് ആരാധകര്‍ ഏറെയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് അമലാ പോള്‍ മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ അമലാ പോള്‍ അഭിനയിച്ചിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും അമലാ പോള്‍ തിളങ്ങിയിരുന്നു.

കഴിഞ്ഞ വര്‍ഷം തമിഴില്‍ ആടൈ എന്ന ചിത്രമാണ് അമലയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. സിനിമ നടിയുടെ പ്രകടനംകൊണ്ടും പ്രമേയപരമായും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന ആടുജീവിതമാണ് അമലാ പോളിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ.
അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അമലാ പോള്‍. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. അമലയുടെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തവണ പുത്തന്‍ ലുക്കിലുളള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി തന്റെ പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
ഒരോ ഫോട്ടോയും ഓരോ കഥ പറയുന്നു എന്ന ക്യാപ്ഷനോടെയാണ് അമല തന്റെ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈഷ്ണവാണ് അമലാ പോളിന്റെ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. സ്റ്റൈലിസ്റ്റ് സോണിയ. അമലയുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ കമന്റും ലൈക്കുകളുമായി ആരാധകരും എത്തിയിരുന്നു. ലോക് ഡൗണില്‍ കുടുംബത്തോടൊപ്പം കൊച്ചിയിലാണ് നടി ചെലവഴിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് മുന്‍പ് വീട്ടില്‍ നിന്നുളള വിശേഷങ്ങളും അമലാ പോള്‍ പങ്കുവെച്ചിരുന്നു.
തമിഴ് ചിത്രമായ അതോ അന്ത പറവൈ പോലെയാണ് അമലയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. കടേവര്‍, ലസ്റ്റ് സ്‌റ്റോറീസ് റീമേക്ക് തുടങ്ങിയവയും അമലാ പോളിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പാചക പരീക്ഷണ വീഡിയോയും അമലാ പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. തമിഴില്‍ 2018ല്‍ പുറത്തിറങ്ങിയ രാക്ഷസന്‍ എന്ന ചിത്രം അമലാ പോളിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. വിഷ്ണു വിശാല്‍ നായകനായ ത്രില്ലര്‍ ചിത്രം തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച വരവേല്‍പ്പ് ലഭിച്ചിരുന്നു.


Click it and Unblock the Notifications