»   » ഗ്ലാമറസ് വേഷങ്ങളെക്കാള്‍ അമല പോളിന് ചേരുന്നത് ഇതാണ്!കായംകുളം കൊച്ചുണ്ണിയിലെ സൂപ്പര്‍ ലുക്ക് പുറത്ത്!

ഗ്ലാമറസ് വേഷങ്ങളെക്കാള്‍ അമല പോളിന് ചേരുന്നത് ഇതാണ്!കായംകുളം കൊച്ചുണ്ണിയിലെ സൂപ്പര്‍ ലുക്ക് പുറത്ത്!

Posted By: Teresa John
Subscribe to Filmibeat Malayalam

കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ സിനിമയാവുമ്പോള്‍ നായകനായി നിവിന്‍ പോളിയാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്. സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ സംവിധായകന്‍ തുറന്ന് പറഞ്ഞിരുന്നു. ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമയിലെ അമല പോളിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്.

മലയാളത്തിലും തമിഴിലുമായി ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തിരുന്ന അമല പോളിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമാണ് പുതിയ സിനിമയിലുള്ളത്. കാതില്‍ കമ്മലും വലിയ മൂക്കുത്തിയും ഇട്ട ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണി

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സിനിമയാണ് കായംകുളം കൊച്ചുണ്ണി. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സിനിമയിലെ അമല പോളിന്റെ ലുക്ക് പുറക്ക് വന്നിരിക്കുകയാണ്.

അമല പോള്‍

ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്. കൊച്ചുണ്ണിയുടെ ജീവിതത്തില്‍ പ്രധാന്യമുള്ള സ്ത്രീകഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്.

അമലയുടെ ലുക്ക്

ഗ്ലാമറസ് വേഷങ്ങളില്‍ നിന്നും മാറി കാതില്‍ കമ്മലും വലിയ മൂക്കുത്തിയും ഇട്ട ലുക്കിലുള്ള അമലയുടെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

മദ്ധ്യതിരുവിതാംകൂറില്‍ ജീവിച്ചിരുന്ന മോഷ്ടാവാണ്

കായംകുളം കൊച്ചുണ്ണിയെ എല്ലാവര്‍ക്കും അറിയാമെങ്കിലും ഇതുവരെ മലയാളികള്‍ക്ക് അറിയാത്ത ചില രഹസ്യങ്ങളുണ്ടെന്നും അവ സിനിമയിലൂടെ പുറത്ത് വിടുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

അമലയുടെ സിനിമ


കഴിഞ്ഞ ദിവസം അമല പോള്‍ നായികയായി അഭിനയിച്ച് ധനുഷ് ചിത്രം വേലയില്ലാ പട്ടതരി പുറത്ത് വന്നിരുന്നു. ശേഷം തമിഴില്‍ മൂന്ന സിനിമകളിലാണ് അമല അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

English summary
Amala Paul's look in Kayamkulam Kochunni

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam