Just In
- 10 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 26 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 43 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദുര്‍ബല മനസുളളവര്‍ക്ക് പറ്റിയതല്ല സിനിമാ മേഖല! തുറന്നുപറഞ്ഞ് നടി അമല പോള്‍!!

ശ്രദ്ധേയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചുവടുറപ്പിച്ച നടിയാണ് അമല പോള്‍. മലയാളത്തിനൊപ്പം തന്നെ തമിഴ്.തെലുങ്ക് ഭാഷകളിലും തിളങ്ങാന്‍ നടിക്ക് സാധിച്ചിരുന്നു. തമിഴകത്താണ് അമല ഇപ്പോല്‍ കൂടുതല്‍ ചിത്രങ്ങളും ചെയ്യുന്നത്. സിദ്ധിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഭാസ്ക്കര്‍ ഒരു റാസ്ക്കല്‍ എന്ന ചിത്രമായിരുന്നു അമലയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.
ജീവാംശമായി പാട്ടിന് കവര്‍ വേര്‍ഷനുമായി ഫില്‍മിബീറ്റ് ടീം എത്തുന്നു! പോസ്റ്റര്‍ പുറത്ത്!!
മലയാളത്തില്‍ പൃഥ്വിരാജിനൊപ്പമുളള ആടുജീവിതമാണ് അമലയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ബ്ലെസിയാണ് സംവിധാനം ചെയ്യുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ തങ്ങളുടെ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അമലാ പോള്‍. ദുര്ബലമനസുളള പെണ്‍കുട്ടികള്‍ക്ക് സിനിമാ രംഗത്ത് പിടിച്ചുനില്‍ക്കാനാവില്ലെന്ന അഭിപ്രായമാണ് അമല പങ്കുവെച്ചത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു അമല പോള്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

കാസ്റ്റിംഗ് കൗച്ച് വിവാദങ്ങള്‍
സിനിമാ മേഖലയില്‍ ഏറെനാളായി നിലനില്‍ക്കുന്ന ഒരു പ്രശ്നമാണ് സ്ത്രീകള്‍ക്കെതിരെയുളള ചൂഷണങ്ങള്‍. ഈ രംഗത്ത് സത്രീകള്‍ സുരക്ഷിതരാണെന്ന് പറയുമ്പോഴും നടിമാര്‍ക്കെതിരെ നടക്കുന്ന പല സംഭവങ്ങളും എല്ലാവരെയും ആശങ്കപ്പെടുത്താറുണ്ട്. കാസ്റ്റിംഗ് കൗച്ച് പോലുളള പ്രശ്നങ്ങള്‍ സിനിമയില്‍ ഇപ്പോഴുമുണ്ടെന്നാണ് അടുത്തിടെ പല സിനിമാ പ്രവര്‍ത്തകരും വെളിപ്പെടുത്തിയിരുന്നത്. അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാണ് പല നടിമാരും പറഞ്ഞിരുന്നത്. എല്ലാ ഭാഷകളിലും ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ശ്രീറെഡ്ഡിയുടെ പ്രതിഷേധം
കാസ്റ്റിംഗ് കൗച്ചിനെതിരെ തെലുങ്ക് നടി ശ്രീറെഡ്ഡി നടത്തിയ ടോപ്ലെസ് പ്രതിഷേധം രാജ്യവ്യാപകമായി ശ്രദ്ധേ നേടിയിരുന്നു. തെലുങ്ക് സിനിമാ രംഗത്ത് താനടക്കമുളള നടിമാര്‍ ലൈംഗിക ചൂഷണങ്ങള്‍ നേരിടുന്നുവെന്ന സത്യമാണ് ശ്രീറെഡ്ഡി വെളിപ്പെടുത്തിയിരുന്നത്. പ്രതിഷേധത്തിനു പിന്നാലെ സിനിമാരംഗത്തെ അറിയപ്പെടുന്ന താരങ്ങള്‍ക്കെതിരെ ലൈംഗികാ ആരോപണങ്ങളും ശ്രീറെഡ്ഡി നടത്തിയിരുന്നു. ശ്രീറെഡ്ഡിയുടെ പ്രതിഷേധത്തിന് വലിയ പ്രാധാന്യമായിരുന്നു മാധ്യമങ്ങള്‍ ഒന്നടങ്കം നല്‍കിയിരുന്നത്.

എല്ലാ ഭാഷകളിലും
ശ്രീറെഡ്ഡിയുടെ പ്രതിഷേധത്തിനു പിന്നാലെ കാസ്റ്റിംഗ് കൗച്ച് മറ്റു ഭാഷകളിലും നിലനില്‍ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി നടിമാര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മറ്റു ഇന്‍ഡസ്ട്രികളിലും കാസ്റ്റിംഗ് കൗച്ച് പ്രശ്നങ്ങള്‍ ഇപ്പോഴുമുണ്ടെന്നാണ് നടിമാര്‍ പറഞ്ഞത്. ഈ മേഖലയില്‍ ശ്രദ്ധേയരായ പല സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ നടിമാര്‍ ഉന്നയിച്ചിരുന്നു.

അമലാ പോള്‍ പറഞ്ഞത്
ദുര്‍ബല മനസുളള പെണ്‍കുട്ടികള്‍ക്ക് സിനിമാരംഗത്ത് പിടിച്ചുനില്‍ക്കാനാവില്ലെന്ന് പറഞ്ഞിരിക്കുകയാണ് അമലാ പോള്‍. നാന മാഗസിന് നല്കിയ അഭിമുഖത്തിലാണ് അമല ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. സിനിമയിലല്ല,എതു മേഖലയിലാണെങ്കിലും ദുര്‍ബലരായി പോയാല്‍ പെണ്‍കുട്ടികള്‍ പലതരം ചൂഷണങ്ങളെയും നേരിടേണ്ടി വരും.ശക്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളും എതൊരു പെണ്‍കുട്ടിക്കും ആവശ്യമാണ്. അമല പറയുന്നു.

മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല
തക്കസമയത്ത് പ്രതികരിക്കാനുളള മനോബലം ഇല്ലാത്തതുകൊണ്ടാണ് സ്ത്രീകള്‍ക്ക് ഇത്തരം ചൂഷണങ്ങള്‍ നേരിടേണ്ടി വരുന്നത്. എന്റെ കാര്യത്തില്‍ സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല. പിന്നെ ഗോസിപ്പുകളുടെ കാര്യം അവയെ ഫീല്‍ഡില്‍ നിന്നും മാറ്റിനിര്‍ത്താന്‍ നമ്മുക്ക് കഴിയില്ല. അവയെല്ലാം നമ്മുടെ ജോലിയുടെ ഭാഗമായിരിക്കുകയാണ്. അമല പറയുന്നു.

വളരെ കൂളായി പൊരുതി നില്‍ക്കണം
സിനിമാ രംഗത്തുനിന്നും എന്ത് പ്രശ്നങ്ങള്‍ വന്നാലും വളരെ കൂളായി പൊരുതി നില്‍ക്കണമെന്നും അമല പറയുന്നു. തൊട്ടാവാടികള്‍ക്കും ദുര്ബലമനസുളളവര്ക്കും പറഞ്ഞിട്ടുളളതല്ല സിനിമയെന്ന് ഞാന്‍ പറഞ്ഞില്ലേ. അതുതന്നെയാണ് കാരണം.വളരെ കൂളായി ഇതിനോടൊക്കെ പൊരുതി നില്‍ക്കണം അമല പറയുന്നു.

കാസ്റ്റിംഗ് കൗച്ച് മലയാളത്തിലും
മലയാളത്തിലും കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് അടുത്തിടെയായിരുന്നു നടി ഹണി റോസ് വെളിപ്പെടുത്തിയിരുന്നത്. സിനിമാ രംഗത്തുനിന്നും തനിക്കുണ്ടായ ദുരനുഭവങ്ങളായിരുന്നു ഹണി റോസ് വെളിപ്പെടുത്തിയിരുന്നത്. പീപ്പിള്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജെബി ജംഗ്ഷന് എന്ന പരിപാടിയിലായിരുന്നു ഹണി സിനിമയില്‍ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നത്.
ഫഹദ് ഫാസില്‍ ഇനി തലൈവര്‍ക്കൊപ്പം! നടനെത്തുക കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തില്‍!!