'അമലാ പോളിന്റെ ഹോട്ട് വീഡിയോസ് കാണാം'! വ്യാജ സന്ദേശങ്ങള്‍ക്കെതിരെ തുറന്നടിച്ച് അമല തന്നെ രംഗത്ത്
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അമല പോള്‍. ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടി പിന്നീട് താരമായത് തമിഴ് ഭാഷയിലായിരുന്നു. പ്രഭു സോളമന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മൈന എന്ന ചിത്രമായിരുന്നു അമലയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്.
തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു. ബോബി സിംഹയുടെ നായികയായി അഭിനയിച്ച തിരുട്ടുപയലെ 2 എന്ന ചിത്രമായിരുന്നു അമലയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌ക്കര്‍ ഒരു റാസ്‌ക്കല്‍ എന്ന ചിത്രമാണ് അമലയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഫോണില്‍ വന്നൊരു വ്യാജ സന്ദേശത്തെത്തക്കുറിച്ച് അമല പറഞ്ഞിരുന്നു. "അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാം സബ്‌സ്‌ക്രൈബ് ചെയ്യൂ എന്നൊക്കെ പറഞ്ഞ് ഫോണില്‍ സന്ദേശങ്ങള്‍ വരാറുണ്ട്. അത് കണ്ട് പലപ്പോഴും ദേശ്യം വരും. എന്നാല്‍ ചില സമയത്ത് ഇത് തമാശയായി തോന്നും. ഇത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് എന്റെ കൂട്ടുകാര്‍ക്ക് അയക്കുകയും ചെയ്യും" അമല പറയുന്നു.

ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഞാന്‍ വളരെ പിന്നോക്കമാണ്. ക്യത്യമായി കോളുകളെടുക്കാത്തതിനാല്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളെയും നഷ്ടമായി. എന്റെ മാനേജര്‍ക്ക് എന്നെ കിട്ടാത്തതു കൊണ്ട് അയല്‍പക്കത്തെ വീട്ടിലേക്ക് വിളിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും പെട്ടെന്ന് മറുപടി വേണം. ഞാന്‍ വാട്‌സ്അപ്പിലെത്തുമ്പോള്‍ എല്ലാവരും തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം ചെയ്യുന്നവരുമുണ്ട്. എനിക്ക് അതെല്ലാം പലപ്പോഴും ഒരു ശല്യമായാണ് തോന്നാറുളളത്, അമല അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications