നടിമാരെ മാത്രം ഇത്തരത്തില്‍ വേട്ടയാടുന്നതെന്തിന്: തുറന്നടിച്ച് അമലാ പോള്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് അമലാ പോള്‍. മലയാളത്തില്‍ നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി താരമായത് അന്യ ഭാഷാ ചിത്രങ്ങളിലൂടെയായിരുന്നു. തമിഴില്‍ അമലയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ഭാസ്‌ക്കര്‍ ഒരു റാസ്‌ക്കല്‍.
അരവിന്ദ് സാമിയാണ് ചിത്രത്തില്‍ അമലയുടെ നായകനായി എത്തുന്നത്. മമ്മൂട്ടി നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിന്റെ തമിഴ് പതിപ്പാണ് ഈ സിനിമ. സംവിധായകന്‍ സിദ്ദിഖ് തന്നെയാണ് ചിത്രം തമിഴിലും ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ നയന്‍താര ചെയ്ത വേഷത്തിലാണ് അമല പോള്‍ ഭാസ്‌ക്കര്‍ ഒരു റാസ്‌ക്കലില്‍ അഭിനയിച്ചിരിക്കുന്നത്.

അടുത്തിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം അമല പോളിനെ ചൊടിപ്പിച്ചിരുന്നു. സിനിമകളില്‍ അമ്മ വേഷങ്ങള്‍ ചെയ്യുന്നത് കരിയറിനെ ദോഷകരമായി ബാധിക്കില്ലേയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ അമലയോട് ചോദിച്ചിരുന്നത്. എന്നാല്‍ ഇതിനു മറുപടിയായി അമ്മ വേഷത്തിന്റെ പേരില്‍ നടിമാരെ വേട്ടയാടുന്നതെന്തിനെന്ന് അമല തുറന്നടിച്ചു. "ഇത്തരം ചോദ്യങ്ങള്‍ എന്തുക്കൊണ്ടാണ് നടിമാരോട് മാത്രം ചോദിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. എന്റെ സഹതാരം അരവിന്ദ് സ്വാമിയും ഇതേ ചിത്രത്തില്‍ രണ്ടുകുട്ടികളുടെ പിതാവിന്റെ വേഷമല്ലേ ചെയ്തിരിക്കുന്നത്. എന്തുക്കൊണ്ടാണ് അദ്ദേഹത്തിന് നേര്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നു വരാത്തത്. മാത്രമല്ല സൂര്യ,വിജയ് സേതുപതി തുടങ്ങിയ നടന്‍മാരും ഇത്തരത്തില്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.അമല പറഞ്ഞു.

"ഇതൊരു സിനിമ മാത്രമാണ്. അതായത് കലാരൂപം, ആരീതിയില്‍ നോക്കുമ്പോള്‍ ഈ ചോദ്യം തന്നെ അപ്രസക്തമാണ്. എന്തിനാണ് നടിമാരെ മാത്രം നിങ്ങള്‍ ഇങ്ങനെ വേട്ടയാടുന്നത്. അമല പറഞ്ഞു. കൈനിറയെ ചിത്രങ്ങളാണ് അമലയുടെതായി അണിയറയില്‍ ഒരുങ്ങുക്കൊണ്ടിരിക്കുന്നത്. മലയാളത്തില്‍ പൃഥിരാജിന്റെ നായികയായി ആടുജീവിതം എന്ന ചിത്രം നടിയുടെതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തന്റെ കരിയറില്‍ ലഭിച്ച വലിയ ഭാഗ്യങ്ങളിലൊന്നാണ് ആടുജീവിതമെന്ന് പ്രഖ്യാപന വേളയില്‍ അമല അഭിപ്രായപ്പെട്ടിരുന്നു.


Click it and Unblock the Notifications